കൊച്ചി ബ്രോഡ്‌വേയിൽ തീപിടിത്തം; പന്ത്രണ്ടോളം കടകൾ കത്തിനശിച്ചു

നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടിത്തം. ശ്രീധർ തിയേറ്ററിന് സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലാണ് അഗ്നിബാധയുണ്ടായത്. ഫാൻസി സാധനങ്ങൾ കത്തിനശിച്ചു

author-image
Shyam
New Update
Screenshot 2025-12-30 at 08-32-55 Fire Breaks Out On Kochi Broadway കൊച്ചി ബ്രോഡ്‌വേയിൽ വൻതീപിടിത്തം 12 കടകൾ കത്തിനശിച്ചു - massive fire breaks out on kochi broadway 12 shops gutted brk - Samayam Malayalam

കൊച്ചി: നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടിത്തം. ശ്രീധർ തിയേറ്ററിന് സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലാണ് അഗ്നിബാധയുണ്ടായത്. ഫാൻസി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന പന്ത്രണ്ടോളം കടകൾ തീപിടിത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു.

ശ്രീധർ തിയേറ്ററിന് സമീപമാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് തീപിടിത്തം ഉണ്ടായത്. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാൻസി സാധനങ്ങളും സൂക്ഷിച്ചിരുന്ന കടകളായതിനാൽ തീ അതിവേഗം സമീപത്തെ സ്ഥാപനങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.

വിവരം ലഭിച്ച ഉടൻ തന്നെ അഗ്നിശമന സേനയുടെ 8 യൂണിറ്റുകൾ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമായി.അപകടത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്.

kochi fire accident