മണ്ണാർക്കാട് പഴയ മാർക്കറ്റിൽ തീപിടിത്തം; ആളപായമില്ല

തീപിടിത്തം നടന്ന സമയത്ത് മാർക്കറ്റിൽ ആരുമുണ്ടായിരുന്നില്ല

author-image
Rajesh T L
New Update
fire

പ്രതീകാത്മക ചിത്രം

പാലക്കാട്: മണ്ണാർക്കാട് തെങ്കര വെള്ളാരംകുന്നിൽ പഴയ മാർക്കറ്റിൽ വൻ തീപിടിത്തം . ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മണ്ണാർക്കാട് അഗനിരക്ഷാ യൂണിറ്റിൽ നിന്ന് മൂന്നു യൂണിറ്റ് സംഭവ സ്‌ഥലത്ത് എത്തി തീ അണച്ചു.

തീപിടിത്തം നടന്ന സമയത്ത് മാർക്കറ്റിൽ ആരുമുണ്ടായിരുന്നില്ല.   ഇത് വൻ ദുരന്തം ഒഴിവാക്കി. തീ ആളിക്കത്തുന്നതു കണ്ട് പ്രദേശവാസികളാണ് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്. അഗ്നിബാധയുടെ കാരണം വ്യക്‌തമല്ല.

fire accident mannarkkad old market