കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ ഹോൾസെയിൽ കടയിൽ തീപിടിത്തം; വൻ നാശനഷ്ടം

കാട്ടാക്കട ജംഗ്ഷന് സമീപം ബിഎസ്എൻഎൽ റോഡിലെ പൂക്കടയിൽ ആണ് തീപിടിത്തമുണ്ടായത്.ഞായറാഴ്ച പുലർച്ചെ  രണ്ടു മണിയോടെ ഉണ്ടായ തീപിടിത്തത്തിൽ പൂക്കടയും സമീപത്തെ കടയും  കത്തിയിട്ടുണ്ട്.

author-image
Greeshma Rakesh
Updated On
New Update
fire

കാട്ടാക്കട ജംഗ്ഷന് സമീപം ബിഎസ്എൻഎൽ റോഡിലെ പൂക്കട

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിലെ പൂക്കടയിൽ തീപിടിത്തം.ആളപായം ഇല്ല.തീപിടിത്തത്തിൽ വൻ നാശനഷ്ടം സംഭവിച്ചതായാണ് വിവരം. കാട്ടാക്കട ജംഗ്ഷന് സമീപം ബിഎസ്എൻഎൽ റോഡിലെ പൂക്കടയിൽ ആണ് തീപിടിത്തമുണ്ടായത്.ഞായറാഴ്ച പുലർച്ചെ  രണ്ടു മണിയോടെ ഉണ്ടായ തീപിടിത്തത്തിൽ പൂക്കടയും സമീപത്തെ കടയും  കത്തിയിട്ടുണ്ട്.

ആദ്യം നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് കൂടെ എത്തിയതോടെയാണ് തീ അണക്കാൻ കഴിഞ്ഞത്.പൂജാ സാധനങ്ങളുടെ ഹോൾസെയിൽ കടയിലാണ് തീപിടുത്തം ഉണ്ടായത്. രണ്ട് കോടിയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. 

 

kattakada Thiruvananthapuram News fire