കാക്കനാട് സെസിൽ തീപിടുത്തം ; അടഞ്ഞുകിടക്കുന്ന ഫാക്ടറിയിൽ നിന്നാണ് തീപടർന്നത്

.വാഹനങ്ങളുടെ സീറ്റ് ഉണ്ടാക്കുന്ന കമ്പനിയാണ്. റെക്സിൻ സൂക്ഷിച്ചിരുന്ന മുറിയിലാണ് ആദ്യം തീ പിടിച്ചത്.തുടർന്ന് സമീപത്തെ  പ്ലൈവുഡിലേക്ക്  തീ പടരുകയായിരുന്നു

author-image
Shyam Kopparambil
New Update
ASDASD
Listen to this article
0.75x 1x 1.5x
00:00 / 00:00

 തൃക്കാക്കര: കാക്കനാട് വ്യവസായ മേഖലയിലെ( സെസ്)  സ്വകാര്യ കമ്പനിയിൽ വൻ തീ പിടുത്തം.വെൽഫിറ്റ് ഓട്ടോ കെയർ  ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് തീ പിടുത്തമുണ്ടായത്. ഇന്ന് വൈകിട്ട് അഞ്ചരമണിയോടെയായിരുന്നു സംഭവം.വലിയ തോതിൽ പുക പുറത്തേക്ക് വരുന്നത് കണ്ട സമീപത്തെ കമ്പനി ജീവനക്കാരാണ് വിവരം ഫയർ ഫോഴ്സിനെ അറിയിച്ചത്.തൃക്കാക്കര ,ഗാന്ധി നഗർ,ഏലൂർ,തൃപ്പുണിത്തുറ,കളമശ്ശേരി എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നും എട്ടോളം യുണിറ്റ്  ഫയർ എഞ്ചിനുകൾ മണിക്കുറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണക്കാനായത്.വാഹനങ്ങളുടെ സീറ്റ് ഉണ്ടാക്കുന്ന കമ്പനിയാണ്. റെക്സിൻ സൂക്ഷിച്ചിരുന്ന മുറിയിലാണ് ആദ്യം തീ പിടിച്ചത്.തുടർന്ന് സമീപത്തെ  പ്ലൈവുഡിലേക്ക്  തീ പടരുകയായിരുന്നു.ഒന്നര വർഷത്തിലേറെയായി ഈ കമ്പനി പ്രവർത്തിച്ചിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു.ഷോട്ട് ക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.തൃക്കാക്കര പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ernakulam fire kochi kakkanad news