ഇലക്ട്രിക് ലൈനിനിൽ നിന്ന് വീണ തീഗോളം തീപിടിത്തത്തിന് കാരണമായി ;നടുക്കം മാറാതെ പാർക്കിങ് കേന്ദ്രത്തിലെ ജീവനക്കാർ

നിമിഷ നേരം കൊണ്ട് തങ്ങളുടെ കൺമുന്നിൽ വച്ച് നൂറോളം ബൈക്കുകൾ കത്തിനശിക്കുന്നതിനാണ് വനിതാ ജീവനക്കാർ സാക്ഷിയായത്.പെട്ടെന്ന് രക്ഷപെട്ട് ഓടിയതിനാൽ അപകടം സംഭവിച്ചില്ലെന്നും പാർക്കിങ് കേന്ദ്രത്തിലെ ജീവനക്കാർ പറയുന്നു

author-image
Devina
New Update
golam

തൃശൂർ: തൃശൂർ റെയിൽവെ സ്‌റ്റേഷനിലെ തീപിടിത്തത്തിന്റെ നടുക്കം മാറാതെ പാർക്കിങ് കേന്ദ്രത്തിലെ ജീവനക്കാർ.

നിമിഷ നേരം കൊണ്ട് തങ്ങളുടെ കൺമുന്നിൽ വച്ച് നൂറോളം ബൈക്കുകൾ കത്തിനശിക്കുന്നതിനാണ് വനിതാ ജീവനക്കാർ സാക്ഷിയായത്.

ഇലക്ട്രിക് ലൈനിനിൽ നിന്ന് വീണ് സ്പാർക്കാണ് തീപിടിത്തത്തിലേക്ക് നയിച്ചത് എന്നാണ് ജീവനക്കാരുടെ പ്രതികരണം.

ആറരയോടെയാണ് സംഭവം. റെയിൽവെയുടെ തന്നെ ഇലക്ട്രിക് ലൈനിൽ നിന്നും ഒരു സ്പാർക്ക് താഴേക്ക് വീഴുന്നത് കണ്ടു.

പാർക്ക് ചെയ്തിരുന്ന ബൈക്ക് മൂടിയിട്ട പ്ലാസ്റ്റിക് ഷീറ്റിലേക്കായിരുന്നു തീഗോളം വീണത്. പിന്നാലെ പുക ഉയർന്നു.

അന്നേരം അവിടെ ഉണ്ടായിരുന്ന കുട്ടികൾ ഉൾപ്പെട തീ അണയ്ക്കാൻ ശ്രമിച്ചു.

 എന്നാൽ അതിവേഗം തീ പടരുകയായിരുന്നു.

പെട്രോൾ ടാങ്കിന് തീപിടിച്ചത് അഗ്നിബാധ വേഗത്തിലാക്കി. എന്നാണ് ജീവനക്കാരിയുടെ പ്രതികരണം.

 തീപടർന്ന ഉടൻ സ്റ്റേഷൻമാനേജരെയും ഫയർഫോഴ്‌സിനെയും വിവരം അറിയിച്ചു.

പെട്ടെന്ന് രക്ഷപെട്ട് ഓടിയതിനാൽ അപകടം സംഭവിച്ചില്ലെന്നും പാർക്കിങ് കേന്ദ്രത്തിലെ ജീവനക്കാർ പറയുന്നു.

സംഭവം നടന്ന് ഒരു മണിക്കൂറിനകം തന്നെ അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയെങ്കിലും വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

 നൂറിൽ അധികം വാഹനങ്ങളാണ് കത്തി നശിച്ചത്. ഏറെ പണിപ്പെട്ടാണ് കൂടുതൽ ഫയർ എൻജിനുകൾ എത്തി തീ അണച്ചത്.

നാശ നഷ്ടത്തിന്റെ വ്യാപ്തി കണക്കാക്കാൻ സമയം എടുത്തേക്കും.

പ്രതിദിനം അഞ്ഞൂറിൽ അധികം വാഹനങ്ങളാണ് റെയിൽവെ സ്റ്റേഷന്റെ പടിഞ്ഞാറ് വശത്തുള്ള പാർക്കിങ് ഗ്രൗണ്ടിൽ എത്താറുള്ളത്.