നല്ല വറുത്തരച്ച പാമ്പ് കറി; ഫിറോസ് ചുട്ടിപ്പാറയുടെ വീഡിയോ വീണ്ടും വിവാദത്തിൽ

11 മിനുട്ടോളം ദൈർഘ്യമുള്ള വീഡിയോ ഇതോടകം ആറുലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞു. വിയറ്റ്‌നാമിൽ രണ്ട് ജീവനുള്ള പാമ്പുകളെയാണ് പാചക പരീക്ഷണത്തിന് തിരഞ്ഞെടുത്തത്. എന്നാൽ ഇന്ത്യയിൽ പാമ്പ് ആരാധന മൂർത്തിയാണ്.

author-image
Anagha Rajeev
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

 മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഫുഡ് വ്‌ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. യൂട്യൂബിലെ ഫിറോസിന്റെ പാചക വീഡിയോകൾ കൗതുകമുണർത്തുന്നതും വ്യത്യസ്തവുമാകാറുണ്ട് പലപ്പോഴും. വിവാദങ്ങളും ഫിറോസിന്റെ വീഡിയോയ്ക്ക് പിന്നാലെ ഉടലെടുക്കാറുണ്ട്.

അത്തരം വിവാദ വീഡിയോകൾ പലപ്പോഴും ഫിറോസ് രാജ്യത്തിന് പുറത്തുപോയി ചിത്രീകരിക്കുന്നതാവും. നേരത്തെ മയിലിനെ പാചകം ചെയ്യുമെന്ന തരത്തിൽ വിദേശത്ത് വച്ച് ഫിറോസ് പ്രമോ വീഡിയോ ഇറക്കിയിരുന്നെങ്കിലും ദേശീയ പക്ഷിയെ കൊല്ലുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ഫിറോസ് ദേശീയ പക്ഷിയോട് ക്രൂരത കാട്ടാൻ തനിക്കാവില്ലെന്ന വാദവുമായി രംഗത്തെത്തിയിരുന്നു.

വിദേശ രാജ്യങ്ങളിൽ പോയി അവിടുത്തെ പ്രാദേശിക വിഭവങ്ങൾ പരീക്ഷിക്കാൻ തയ്യാറാകുന്ന ഫിറോസ് നേരത്തെ മുതല, മാൻ, ഒട്ടകം എന്നിവയുടെ മാംസം ഉപയോഗിച്ച് പാചക പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇപ്പോഴിതാ ഇത്തരത്തിൽ ഫിറോസ് വിയറ്റ്‌നാമിൽ നടത്തിയ പാചക പരീക്ഷണമാണ് ‌വിമർശനങ്ങൾക്ക് വിധേയമാകുന്നത്.

11 മിനുട്ടോളം ദൈർഘ്യമുള്ള വീഡിയോ ഇതോടകം ആറുലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞു. വിയറ്റ്‌നാമിൽ രണ്ട് ജീവനുള്ള പാമ്പുകളെയാണ് പാചക പരീക്ഷണത്തിന് തിരഞ്ഞെടുത്തത്. എന്നാൽ ഇന്ത്യയിൽ പാമ്പ് ആരാധന മൂർത്തിയാണ്.

ഇത് തന്നെയാണ് വീഡിയോ വിവാദമാകുന്നതിനും കാരണം. നല്ല വറുത്തരച്ച പാമ്പ് കറി എന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പാചകം ചെയ്ത പാമ്പിനെ ഫിറോസ് വിളമ്പുന്നതും വീഡിയോയിലുണ്ട്. 

firoz chuttipara