/kalakaumudi/media/media_files/2025/07/28/firoz-2025-07-28-19-25-17.jpg)
പാലക്കാട്: യൂട്യൂബില്‍ വ്യത്യസ്തമായ പാചക വീഡിയോകള്‍ പങ്കുവച്ച് നിരവധി ആരാധകരെ ഉണ്ടാക്കിയ ഫിറോസ് ചുട്ടിപ്പാറയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാവുന്നു. താന്‍ ചാനല്‍ നിര്‍ത്തുകയാണെന്നാണ് ഫിറോസ് ചുട്ടിപ്പാറ പറയുന്നത്. ബിസിനസ് രംഗത്തേക്കാണ് പുതിയ ചുവടുമാറ്റം. യുഎഇ ആസ്ഥാനമായാണ് പുതിയ സംരംഭത്തിനൊരുങ്ങുന്നത്. യൂട്യൂബ് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
യൂട്യൂബ് വരുമാനം മാത്രമായി മുന്നോട്ട് പോകാന്‍ കഴിയുന്നില്ലെന്നാണ് ഫിറോസ് അറിയിച്ചിരിക്കുന്നത്. കാഴ്ചക്കാര്‍ പ്രധാനമായും ഷോര്‍ട്‌സിലേക്കും റീലുകളിലേക്കും തിരിഞ്ഞിരിക്കുകയാണ്. എന്നാല്‍, വലിയ തുക ചെലവഴിച്ച് ഇത്തരം വീഡിയോകള്‍ ചെയ്താല്‍ ആവശ്യമുള്ള വരുമാനം ലഭിക്കില്ലെന്നും അതുകൊണ്ടാണ് യൂട്യൂബ് നിര്‍ത്താമെന്ന തീരുമാനത്തിലെത്തിയതെന്നുമാണ് ഫിറോസ് പറയുന്നത്.പൂര്‍ണമായും അവസാനിപ്പിക്കാന്‍ ആലോചിക്കുന്നില്ലെന്നും വ്ളോഗര്‍ പറയുന്നുണ്ട്. ചെറിയ വീഡിയോകളുമായി ഇടയ്ക്ക് എത്തുമെന്നും പറയുന്നുണ്ട്.
ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ളതിനാല്‍ സമയമെടുത്തുള്ള പാചക വിഡിയോകള്‍ക്ക് പകരം റീലുകളില്‍ ആയിരിക്കും ഇനി കൂടുതല്‍ പ്രത്യക്ഷപ്പെടുകയെന്നും ഫിറോസ് ലൈവില്‍ പറഞ്ഞു.