ഒന്നാം ക്ലാസ് പ്രവേശനം ;കുറഞ്ഞ പ്രായം ആറുവയസാക്കണമെന്ന കേന്ദ്രനിർദ്ദേശംഅദ്ധ്യയനവർഷം മുതൽ

ഒന്നാം ക്ലാസ്  പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറുവയസാക്കണമെന്ന കേന്ദ്രനിർദ്ദേശം 2027-28 അദ്ധ്യയനവർഷം മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിലാക്കും.  ഇതോടെ ഒന്നാം ക്‌ളാസിൽ 45 ശതമാനം കുട്ടികൾ കുറയും.

author-image
Devina
New Update
babyschool

തിരുവനന്തപുരം: ഒന്നാം ക്ലാസ്  പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറുവയസാക്കണമെന്ന കേന്ദ്രനിർദ്ദേശം 2027-28 അദ്ധ്യയനവർഷം മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിലാക്കും.

 ഇതോടെ ഒന്നാം ക്‌ളാസിൽ 45 ശതമാനം കുട്ടികൾ കുറയും. നിലയിൽ സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ ഒന്നാം ക്‌ളാസിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ 55 ശതമാനവും ആറുവയസായവരാണ്.

ശേഷിക്കുന്ന 45 ശതമാനം അഞ്ചുവയസുള്ളവരാണ്. 2025-26 അദ്ധ്യയനവർത്തിൽ 2,34,476 കുട്ടികളാണ് പ്രവേശനം നേടിയത്.

ആറുവയസ്‌സ് നിർബന്ധമാക്കിയാൽ ഒരു ലക്ഷം കുട്ടികളുടെ കുറവുണ്ടാകും. അടുത്ത പത്ത്‌വർഷം ഈ കുറവ് ഓരോ ക്‌ളാസിലുമായി തുടരും.