/kalakaumudi/media/media_files/2025/12/09/img_0404-2025-12-09-22-38-56.jpeg)
കൊച്ചി: സംസ്ഥാനത്തെ ആദ്യഘട്ട വോട്ടെടുപ്പിൽ 74.55 ശതമാനം പോളിംഗ് രേഖപ്പെടുത്തി ജില്ല ഒന്നാമതെത്തി. മുന്നണികൾക്ക് പ്രതീക്ഷയും ആശങ്കയും സമ്മാനിച്ചാണ് ജില്ലയിലെ ഉയർന്ന പോളിംഗ്. സംസ്ഥാനത്ത് ഒന്നാമതെത്തിയെങ്കിലും ജില്ലയിലെ പോളിംഗ് കുറഞ്ഞതും ശ്രദ്ധേയം. 2020ൽ 77.28 ശതമാനമായിരുന്നു ജില്ലയിലെ പോളിംഗ്.
കൊച്ചി കോർപ്പറേഷനിൽ കഴിഞ്ഞ തവണത്തേതിനേക്കാൾ പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 62.04 ശതമാനമായിരുന്നത് ഇത്തവണ 62.5 ആയി ഉയർന്നു. വോട്ടിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ ജില്ലയിൽ 5.44 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒന്നേകാലോടെ പോളിംഗ് 50 ശതമാനം പിന്നിട്ടു. വൈകിട്ട് അഞ്ചോടെ പോളിംഗ് ശതമാനം 70 പിന്നിട്ടു. 70.62 ആയിരുന്നു ഈ സമയത്തെ പോളിംഗ്. രാത്രി എട്ടോടെ പോളിംഗ് നില 74.55ശതമാനത്തിലെത്തി.
നിശ്ചിത പോളിംഗ് സമയത്തിന് ശേഷവും ആളുകൾ പോളിംഗ് ബൂത്തിൽ തുടർന്നു. ഇവർക്ക് ടോക്കൺ നൽകിയതോടെ ചിലയിടങ്ങളിൽ വോട്ടെടുപ്പ് നടപടികൾ പിന്നെയും വൈകി. ഇതോടെ അന്തിമ പോളിംഗ് ശതമാനം കണക്കാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ആയതിനാൽ കൂടുതൽ പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയതിനേത്തുടർന്ന് ജില്ലയിലെ ഒട്ടുമിക്ക ബൂത്തുകളിലും തിരക്ക് കുറവായിരുന്നു.
നഗരസഭകളിൽ 80 ശതമാനത്തിലേറെ പോളിംഗ് രേഖപ്പെടുത്തിയ മൂവാറ്റുപുഴയാണ് മുന്നിൽ. പോളിംഗ് 80.03%. 68.58ശതമാനം മാത്രം പോളിംഗ് രേഖപ്പെടുത്തിയ തൃക്കാക്കരയാണ് പിന്നിൽ.
മറ്റ് നഗരസഭകളിലെ പോളിംഗ് ശതമാനം (രാത്രി എട്ടുവരെ)
ആലുവ-----71.24
കളമശേരി-----74
നോർത്ത് പറവൂർ------78.07
അങ്കമാലി-------74.69
ഏലൂർ------78.62
തൃക്കാക്കര-------68.58
മരട്-------76.91
തൃപ്പൂണിത്തുറ-------74.6
പിറവം-------72.05
മൂവാറ്റുപുഴ------80.03
കൂത്താട്ടുകുളം------75.12
കോതമംഗലം-------74.84
പെരുമ്പാവൂർ---------77.05
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
