ജില്ലാ കളക്ടറുമായി കന്നി വോട്ടർമാർ സംവദിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ 'ലീപ് കേരള' വോട്ടർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ കന്നി വോട്ടർമാർ ജില്ലാ കളക്ടർ ജി പ്രിയങ്കയുമായി സംവദിച്ചു.

author-image
Shyam
New Update
electionn

തൃക്കാക്കര: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ 'ലീപ് കേരള' വോട്ടർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ കന്നി വോട്ടർമാർ ജില്ലാ കളക്ടർ ജി പ്രിയങ്കയുമായി സംവദിച്ചു.

ജില്ലയിലെ 96 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി 200 ഓളം കന്നി വോട്ടർമാരാണ് ഓൺലൈനായി നടന്ന 'പ്രിയ സമ്മതിദായകരെ' എന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുത്തത്. വോട്ടവകാശം കൃത്യമായ വിനിയോഗിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കുമ്പോൾ യുവജനങ്ങൾ അവരുടെ പ്രദേശത്തിൻ്റെ ഉന്നമനത്തിനായുള്ള പ്രവർത്തനത്തിൽ ഭാഗമാവുകയാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു.പരിപാടിയിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലം, വോട്ടിംഗ് മെഷീന്റെ പ്രവർത്തനം തുടങ്ങിയവയെകുറിച്ച് ഹെഡ് ക്ലർക്ക് ടി എം ജബ്ബാർ വിശദീകരിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു, ലീപ് അസിസ്റ്റന്റ് കോഡിനേറ്റർ ഏണസ്റ്റ് സി തോമസ് എന്നിവർ പങ്കെടുത്തു.

ernakulam collectorate Local elections 2025