/kalakaumudi/media/media_files/2025/06/26/rain-new-updates-kerala-2025-06-26-11-47-31.png)
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.തിരുവനന്തപുരം പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി.പുതുക്കുറിച്ചി സ്വദേശി ആന്റണിയെ (65) ആണ് കാണാതായത്.മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു.ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധിയാണ്.മലയോരമേഖലകളില്‍ അതിശക്തമായ മഴ തുടരുകയാണ്.വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.പല പുഴകളും കരകവിഞ്ഞൊഴുകുകയാണ്.പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ആലുവ ശിവക്ഷേത്രം പൂര്‍ണമായി മുങ്ങി.ഈ മാസം രണ്ടാം തവണയാണ് ക്ഷേത്രം മുങ്ങുന്നത്.വയനാട് ചൂരല്‍മലയിലും ശക്തമായ മഴ തുടരുകയാണ്. പ്രദേശത്തെ ബെയ്ലി പാലത്തിന്റെ സംരക്ഷണഭിത്തിക്ക് വിവിധ ഭാഗങ്ങളില്‍ വിള്ളലുണ്ടായി.പാലത്തിന്റെ താഴെയുളള മണ്ണൊലിച്ചുപോയി.പാലം വഴിയുളള മുണ്ടകൈലേക്കുളള പ്രവേശനം നിരോധിച്ചിരിക്കുകയാണ്.ഇടുക്കിയില്‍ പെരുമഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
