മത്സ്യബന്ധന തുറമുഖം: അഞ്ച് കോടി രൂപ അനുവദിച്ചു

പൊഴിയൂരില്‍ പുതിയ മത്സ്യബന്ധന തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

author-image
Prana
New Update
fish landing centre
Listen to this article
0.75x1x1.5x
00:00/ 00:00

പൊഴിയൂരില്‍ പുതിയ മത്സ്യബന്ധന തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പുതിയ തുറമുഖത്തിനായുള്ള ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 65 മീറ്റര്‍ നീളത്തില്‍ പുലിമുട്ട് നിര്‍മ്മാണം ഏറ്റെടുക്കും. ഈവര്‍ഷത്തെ ബജറ്റിലാണ് പൊഴിയൂരില്‍ പുതിയ തുറമുഖം നിര്‍മ്മാണത്തിനുള്ള പദ്ധതി പ്രഖ്യാപിച്ചത്. 343 കോടി രൂപയാണ് പദ്ധതിയുടെ പ്രതീക്ഷിത അടങ്കല്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സമീപപ്രദേശത്തായാണ് പുതിയ ഫിഷറീസ് തുറമുഖം നിര്‍മിക്കുന്നത്.

fishing harbor