കായംകുളം പത്തിയൂരില്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് സി.പി.എം. പ്രവര്‍ത്തകര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. മാളിയേക്കല്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി രാജന്‍ കളത്തിലടക്കം അഞ്ച് പേരാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്.
ചൊവ്വാഴ്ച പത്തിയൂരില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ശോഭ സുരേന്ദ്രന്‍ ഇവരെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. സി.പി.എം. വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്ന മുന്‍ ജില്ലാ പഞ്ചായത്തംഗം ബിപിന്‍ സി. ബാബുവും വേദിയിലുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് ബിപിന്‍ സി ബാബു ബിജെപിയില്‍ ചേര്‍ന്നത്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് പുതിയ കൂട്ടരാജി. പത്തിയൂര്‍ പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇപ്പോഴത്തെ കൂട്ടരാജി ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം മുന്നില്‍ കണ്ടിട്ടാണെന്നാണ് സൂചന.
ബിപിന്‍ സി ബാബു പാര്‍ട്ടി വിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ ബിപിന്‍ സി ബാബുവിനും അമ്മയ്ക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്.