/kalakaumudi/media/media_files/2025/12/06/madhyam-2025-12-06-12-20-16.jpg)
തൃശൂർ: തദ്ദേശതെരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശ്ശൂർ-എറണാകുളം ജില്ലാ അതിർത്തികളിലുള്ള കള്ളുഷാപ്പുകൾ ഉൾപ്പെടെയുള്ള മദ്യശാലകൾ തുടർച്ചയായി അഞ്ചു ദിവസം പ്രവർത്തിക്കില്ല.
വോട്ടെടുപ്പ് നടക്കുന്ന പരിധിയുടെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ മദ്യവിൽപ്പന നിരോധിക്കുന്നതിനാലാണിത്.
എറണാകുളം വരെയുള്ള ജില്ലകളിൽ ഡിസംബർ ഒൻപതിനാണ് തെരഞ്ഞെടുപ്പ്. ഇവിടെ ഏഴിന് വൈകീട്ട് ആറ് മുതൽ വോട്ടെടുപ്പ് കഴിയുന്നതുവരെ ഡ്രൈഡേയാണ്.
ഈ ദിവസങ്ങളിൽ അഞ്ചുകിലോമീറ്റർ പരിധിയിലുള്ള തൃശ്ശൂർ ജില്ലയിലെ കള്ളുഷാപ്പുകളും ബാർ ഉൾപ്പെടെയുള്ളവയും അടച്ചിടേണ്ടിവരും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
