തൃശൂര്‍: നാട്ടികയില്‍ തടി ലോറി പാഞ്ഞുകയറി അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം. നാടോടി സംഘത്തിലെ അഞ്ചു പേരാണ് മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ഉറങ്ങിക്കിടന്ന ആളുകള്‍ക്ക് മുകളിലൂടെയാണ് ലോറി പാഞ്ഞുകയറിയത്. മൃതദേഹങ്ങള്‍ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. വെളിച്ചക്കുറവുണ്ടായിരുന്നതാല്‍ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്ക് എത്ര പേര്‍ മരിച്ചെന്നു പോലും വ്യക്തമായില്ല. പരിക്കേറ്റ ആറു പേരുടെ നിലയും ഗുരുതരമായിരുന്നു. പലരുടെയും അവയവങ്ങള്‍ അറ്റുപോയ നിലയിലായിരുന്നു.
ഹൈവേയിലേക്ക് വാഹനം കടക്കാതിരിക്കാന്‍ ദിശാസൂചികകള്‍ സ്ഥാപിച്ചിരുന്നു. മാത്രമല്ല, തടികള്‍ വച്ചും കോണ്‍ക്രീറ്റ് ബാരിക്കേഡ് വച്ചും പ്രവേശനം തടയുകയും ചെയ്തിരുന്നു. ഇതെല്ലാം മറികടന്നാണ് ആളുകള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയത്.