താമരശ്ശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോകുന്ന ബസ്സിന് നേരെയാണ് ആക്രമണമുണ്ടായത്. ഡ്രൈവറെ ഭീഷണിപ്പെടുത്തിയ അഞ്ചംഗ സംഘം യാത്രക്കാരനെ കയ്യേറ്റം ചെയ്യുകയായിരുന്നു.
ബംഗളൂരുവിലേക്ക് യാത്ര ചെയ്യാൻ എത്തിയ ഒരാളെ സീറ്റില്ലെന്ന് പറഞ്ഞ് ജീവനക്കാർ മടക്കിയിരുന്നു. പ്രകോപിതരായി എത്തിയ സംഘമാണ് ഡ്രൈവർക്ക് നേരെ ആക്രമണം നടത്തിയത്. ഡ്രൈവറെ കയ്യേറ്റം ചെയ്യാനുള്ള ശ്രമം തടഞ്ഞ യാത്രക്കാരന് മർദ്ദനമേറ്റു. അക്രമിസംഘമെത്തിയ കാർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
