/kalakaumudi/media/media_files/2025/11/12/nda-2025-11-12-14-24-11.jpg)
തിരുവനന്തപുരം: കേരളത്തിലെ അഞ്ച് എംഎല്‍എമാര്‍ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി സുബിഷ് വാസുദേവിന്റെ അവകാശവാദം. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എമാര്‍ എത്തും. പാര്‍ട്ടി മാറ്റം സംബന്ധിച്ച് ധാരണയായെന്നാണ് അദ്ദേഹം പറയുന്നത്.
വരുന്നവരില്‍ ഒരാള്‍ മുന്‍ മന്ത്രിയായ എംഎല്‍എയാണ്. രണ്ട് പ്രധാന പാര്‍ട്ടികള്‍ എച്ച്എഎമ്മില്‍ ലയിക്കും. പ്രഖ്യാപനം ഡിസംബറില്‍ ഉണ്ടാകും. ബിജെപിയില്‍ ചേരാന്‍ ബുദ്ധിമുട്ടുള്ളവര്‍ എച്ച്എഎമ്മില്‍ അംഗത്വമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി ജിതന്‍ റാം മഞ്ചി നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കൂടിയാണ് ജിതന്‍ റാം മഞ്ചി. കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ജിതന്‍ റാം മഞ്ചിയുടെ വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്. കേരളത്തിലും കര്‍ണാടകത്തിലും എച്ച്എഎം സ്വാധീന ശക്തിയാകും. കേരളത്തില്‍ ഉടന്‍ കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കും. ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
