അഞ്ച് പേര്‍ക്ക് കൂടി കോളറ

42 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പനിയും ,10പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. പനി വ്യാപകമായി കാണപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.പനിബാധിതരുടെ എണ്ണത്തില്‍ ഇന്നും കുറവില്ല

author-image
Prana
New Update
medical
Listen to this article
0.75x 1x 1.5x
00:00 / 00:00

സംസ്ഥാനത്ത് നെയ്യാറ്റിന്‍കര ശ്രീകാരുണ്യ സ്‌കൂളിലെ ആറ് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായിരിക്കുകയാണ്.ചികിത്സ തേടിയിട്ടുള്ള 13,196പേരില്‍ 145 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 416 പേര്‍ ഡെങ്കിപനിയുടെ രോഗ ലക്ഷണവുമായി ചികിത്സയിലാണ്. 42 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പനിയും ,10പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. പനി വ്യാപകമായി കാണപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.പനിബാധിതരുടെ എണ്ണത്തില്‍ ഇന്നും കുറവില്ല. 13,196 പേരാണ് ഇന്ന് പനി ചികിത്സക്കായി വിവിധ ആശുപത്രികളിലെത്തിയത്.