ഗുരുവായൂരിൽ നാളെ കൊടിയേറ്റ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവകലശങ്ങളിൽ വിശേഷപ്പെട്ട തത്ത്വകലശാഭിഷേകം വ്യാഴാഴ്ച നടന്നു. ഉത്സവത്തിനു മുന്നോടിയായുള്ള എട്ടുദിവസത്തെ കലശങ്ങൾക്ക് സമാപ്തിയായി.

author-image
Devina
New Update
guruvaa

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവകലശങ്ങളിൽ വിശേഷപ്പെട്ട തത്ത്വകലശാഭിഷേകം വ്യാഴാഴ്ച നടന്നു.

ഉത്സവത്തിനു മുന്നോടിയായുള്ള എട്ടുദിവസത്തെ കലശങ്ങൾക്ക് സമാപ്തിയായി. ശനിയാഴ്ച രാത്രി എട്ടിനുശേഷം തന്ത്രി കൊടിയേറ്റും.

രാവിലെ ക്ഷേത്രത്തിൽ ആനയില്ലാ ശീവേലിയാണ്. ഉച്ചയ്ക്ക് മൂന്നിന് ആനയോട്ടം നടക്കും.