ഫ്‌ളാറ്റ് നൽകാതെ കബളിപ്പിച്ചു: പ്രമുഖ കെട്ടിട നിർമ്മാതാക്കളായ ഹൊയ്സാലക്കെതിരെ കേസ്

സമയത്ത് ഫ്‌ളാറ്റ് നിർമ്മിച്ച് നൽകിയില്ലെന്ന പരാതിയിൽ പ്രമുഖ കെട്ടിട നിർമ്മാതാക്കളായ  ഹൊയ്‌സാല പ്രോജക്ടസിനെതിരെ ഇൻഫോപാർക്ക് പോലീസ് കേസ് എടുത്തു.

author-image
Shyam
Updated On
New Update
asdasd

തൃക്കാക്കര:   സമയത്ത് ഫ്‌ളാറ്റ് നിർമ്മിച്ച് നൽകിയില്ലെന്ന പരാതിയിൽ പ്രമുഖ കെട്ടിട നിർമ്മാതാക്കളായ  ഹൊയ്‌സാല പ്രോജക്ടസിനെതിരെ ഇൻഫോപാർക്ക് പോലീസ് കേസ് എടുത്തു. ആലുവ സ്വദേശി  സത്യനാരായണൻ നൽകിയ പരാതിയിൽ ഹൊയ്‌സാല പ്രോജക്ടസ്,  മാനേജിംഗ് ഡയറക്ടർ ടി.എസ് സതീഷ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിനോദ് കുമാർ എന്നിവർക്കെതിരെയാണ്  ഇൻഫോപാർക്ക് പോലീസ് കേസ്  എടുത്തത്.കാക്കനാട് കുസുമഗിരി ഭാഗത്ത് 1512 സ്വയർഫീറ്റ്,  2 ബെഡ് റൂം അപ്പാർട്ട്മെന്റ്  2013  മുതൽ 42 മാസത്തിനുള്ളിൽ  നിർമ്മാണം പൂർത്തിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്തത്  58,32,571 രൂപ തട്ടിയെടുത്തതാണ് പരാതി.2013 മുതൽ 2020 വരെയുള്ള കാലയളവിൽ  പരാതിക്കാരൻ ഫളാറ്റിനായി പണം നൽകിയത്. വാഗ്ദാനം ചെയ്ത ഫ്‌ളാറ്റോ,പണമോ മടക്കികിട്ടാതായതോടെ പരാതിക്കാരൻ പോലീസിനെ സമീപിക്കുകയായിരുന്നു.

kochi