ടി.എന്‍ പ്രതാപനെതിരെ കോഴിക്കോട്ട് ഫ്‌ളക്‌സ് ബോര്‍ഡുകള്‍

ചതിയന്‍ ടിഎന്‍ പ്രതാപനെ മലബാറിന് വേണ്ടെന്നാണ് ബോര്‍ഡിലുള്ളത്. തൃശൂര്‍ ആര്‍എസ്എസിന് കൊടുത്ത നയവഞ്ചകനാണ് ടിഎന്‍ പ്രതാപന്‍ എന്നും 'കോണ്‍ഗ്രസ് പോരാളികള്‍' എന്ന പേരില്‍ സ്ഥാപിച്ച ഫഌ്‌സിലുണ്ട്.

author-image
Prana
New Update
prathapan flex
Listen to this article
0.75x 1x 1.5x
00:00 / 00:00

കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. ചതിയന്‍ ടിഎന്‍ പ്രതാപനെ മലബാറിന് വേണ്ടെന്നാണ് ബോര്‍ഡിലുള്ളത്. തൃശൂര്‍ ആര്‍എസ്എസിന് കൊടുത്ത നയവഞ്ചകനാണ് ടിഎന്‍ പ്രതാപന്‍ എന്നും 'കോണ്‍ഗ്രസ് പോരാളികള്‍' എന്ന പേരില്‍ സ്ഥാപിച്ച ഫഌ്‌സിലുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ടിഎന്‍ പ്രതാപനാണ് മലബാറിന്റെ ചുമതല നല്‍കിയിട്ടുള്ളത്. ഇതിലുള്ള പ്രതിഷേധമാണ് ബോര്‍ഡ് സ്ഥാപിക്കാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംപി ടിഎന്‍ പ്രതാപനെ മാറ്റിയായിരുന്നു കെ മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍, കെ മുരളീധരന് തൃശ്ശൂരില്‍ ലഭിച്ചത് മൂന്നാം സ്ഥാനം മാത്രമായിരുന്നു. ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി മണ്ഡലത്തില്‍ നിന്നും വിജയിക്കുകയും ചെയ്തു. മുരളീധരന്റെ തോല്‍വിയോടെ ടിഎന്‍ പ്രതാപനെതിരേ പാര്‍ട്ടിക്കുള്ളില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. കേരളത്തിന്റെ പലയിടങ്ങളിലും മുരളീധരന്‍ അനുകൂല പോസ്റ്ററുകളും ടി എന്‍ പ്രതാപനെ വിമര്‍ശിച്ചുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

TN Pratapan kozhikode