സെക്രട്ടേറിയറ്റിനു മുന്നിലെ ഫ്‌ളെക്‌സ്‌: പ്രത്യേക അന്വേഷണസംഘം വേണമെന്ന് ഹൈക്കോടതി

അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം.

author-image
Prana
Updated On
New Update
kerala-highcourt

സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ഗതടസം സൃഷ്ടിച്ച് ഫ്‌ളെക്‌സ്‌  സ്ഥാപിച്ചതിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം.
നിയമലംഘനം നിസാരമായി കാണാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ബോര്‍ഡ് മാറ്റിയതിനുള്ള ചെലവ് എത്രയെന്നതില്‍ വിശദീകരണം നല്‍കണമെന്നും കോടതി വ്യക്തമാക്കി. സംഭവത്തില്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസ്സോസിയേഷനെതിരെ പോലീസ് കേസെടുത്തു. സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ചതിന് കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയിലാണ് കേസ്.
മുഖ്യമന്ത്രിയുടെ കട്ട് ഔട്ട് ഉള്‍പ്പെടെയുള്ള ഫ്‌ളെക്‌സ്‌ സ്ഥാപിച്ച് മണിക്കൂറുകള്‍ക്കകം കോര്‍പറേഷന്‍ നീക്കിയിരുന്നു.

 

highcourt secretariat special investigation team flex board