/kalakaumudi/media/media_files/2025/07/26/indigo-2025-07-26-20-51-44.jpg)
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയാതെ മൂന്നു വിമാനങ്ങള്‍ സമീപ വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. ശനിയാഴ്ച രാവിലെ 11.15 ന് മുംബൈയില്‍ നിന്നെത്തിയ ആകാശ എയര്‍ വിമാനം, 11.45 ന് അഗത്തിയില്‍ നിന്നെത്തിയ അലയന്‍സ് എയര്‍ വിമാനം, 12.50 ന് മുംബൈയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനം എന്നിവയാണ് തിരിച്ചുവിട്ടത്.
മുംബൈയില്‍ നിന്നെത്തിയ രണ്ട് വിമാനങ്ങള്‍ കോയമ്പത്തൂരിലേക്കാണു പോയത്. അഗത്തി വിമാനം ബെംഗളൂരുവിലേക്കാണു തിരിച്ചുവിട്ടത്. ഉച്ചയ്ക്കു ശേഷം മഴ കുറഞ്ഞതിനു പിന്നാലെയാണ് ഈ വിമാനങ്ങള്‍ കൊച്ചിയിലേക്കു തിരികെയെത്തിയത്.