ഫ്ലിപ്കാര്‍ട്ടിന് 25,000 രൂപ പിഴ

ഓണ്‍ണ്‍ലൈനില്‍ ട്രിമ്മര്‍ വാങ്ങാന്‍ ഓര്‍ഡര്‍ കൊടുത്ത യുവാവിന് മൂന്നാംതവണയും തെറ്റായ ഉത്പന്നം നല്‍കിയതിനാണ് പിഴ. പുതുപ്പള്ളി സ്വദേശി സി.ജി. സന്ദീപിന്റെ പരാതിയിലാണ് ഫ്ലിപ്പ് കാര്‍ട്ടിനെതിരെ നടപടിയെടുത്തത്.

author-image
Prana
New Update
flipkart

ഉപഭോക്താവിന് തെറ്റായ ഉത്പന്നം നല്‍കിയ ഫ്ലിപ്കാര്‍ട്ടിന് 25,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍. ഓണ്‍ണ്‍ലൈനില്‍ ട്രിമ്മര്‍ വാങ്ങാന്‍ ഓര്‍ഡര്‍ കൊടുത്ത യുവാവിന് മൂന്നാംതവണയും തെറ്റായ ഉത്പന്നം നല്‍കിയതിനാണ് പിഴ.പുതുപ്പള്ളി സ്വദേശി സി.ജി. സന്ദീപിന്റെ പരാതിയിലാണ് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫ്ലിപ്പ് കാര്‍ട്ടിനെതിരെ നടപടിയെടുത്തത്. ട്രിമ്മര്‍ ഓര്‍ഡര്‍ചെയ്തപ്പോള്‍ വ്യത്യസ്തമായ ഉത്പന്നമാണ് ലഭിച്ചതെന്ന് കാട്ടി തുക റീഫണ്ട് ചെയ്യുന്നതിന് അപേക്ഷിച്ചു. പിന്നീട് അതേ ട്രിമ്മര്‍ വീണ്ടും ഓര്‍ഡര്‍ ചെയ്തു. വീണ്ടും തെറ്റായ ഉത്പന്നം കിട്ടുകയും ഇത് സ്വീകരിക്കാതെ തിരിച്ചയക്കുകയും ചെയ്തു. ഫ്ളിപ്കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയറില്‍ പുതിയ പരാതിയും നല്‍കി. മൂന്നാംതവണയും ഇത് ആവര്‍ത്തിച്ചപ്പോഴാണ് ഇദ്ദേഹം പരാതി നല്‍കിയത്. ആദ്യം ഫ്ളിപ്കാര്‍ട്ടിന് പരാതി നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനില്‍ പരാതി നല്‍കുകയായിരുന്നു. കൃത്യത ഉറപ്പാക്കാന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് സ്ഥാപനങ്ങള്‍ കര്‍ശനനടപടി സ്വീകരിക്കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ ഉത്തരവില്‍ നിര്‍ദേശിച്ചു. പിഴയായി അടയ്ക്കാന്‍ നിര്‍ദേശിച്ച 25,000 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായി നല്‍കാനും നിര്‍ദ്ദേശിച്ചു.

fined kerala flipkart