പ്രളയ ഫണ്ട് തട്ടിപ്പ്, കേസ് അട്ടിമറിക്കാൻ നീക്കം, ഉന്നത ഗൂഢാലോചന അന്വേഷിക്കുക : അജ്മൽ കെ മുജീബ്

പ്രളയ ഫണ്ട് തട്ടിപ്പ് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ പ്രതിചേർക്കുക ,അർഹരായവർക്ക് പ്രളയ ഫണ്ട് ലഭിക്കാനുള്ള നടപടി സ്വീകരിക്കുക , എന്നീ ആവശ്യം ഉന്നയിച്ചുകൊണ്ട് കൊണ്ട് എസ്ഡിപിഐ എറണാകുളം ജില്ലാ കളക്ട്രേറ്റിന് മുൻപിൽ നടത്തിയ ധർണ്ണ സമരം

author-image
Shyam Kopparambil
New Update
WhatsApp Image 2025-07-28 at 5.54.51 PM

കാക്കനാട്: പ്രളയ ഫണ്ട് തട്ടിപ്പ് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ പ്രതിചേർക്കുക ,അർഹരായവർക്ക് പ്രളയ ഫണ്ട് ലഭിക്കാനുള്ള നടപടി സ്വീകരിക്കുക , എന്നീ ആവശ്യം ഉന്നയിച്ചുകൊണ്ട് കൊണ്ട് എസ്ഡിപിഐ എറണാകുളം ജില്ലാ കളക്ട്രേറ്റിന് മുൻപിൽ നടത്തിയ ധർണ്ണ സമരം എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അജ്മൽ കെ മുജീബ് ഉദ്ഘാടനം ചെയ്തു.പൊതു ജനങ്ങളിൽ നിന്ന് പിരിച്ച ഇരുപത് കോടിയോളം രൂപ തട്ടിപ്പ് നടത്തിയിട്ടും കേവലം ഒരു പ്രതിയിൽ മാത്രം കേസ് ഒതുക്കാൻ നോക്കുന്നത് ഇനിയും വരാൻ പോകുന്ന ദുരന്തങ്ങളിൽ ജനങ്ങളുടെ പോക്കറ്റ് അടിക്കാൻ ഉദ്യോഗസ്ഥർക്ക് പ്രചോദനമാകുമെന്നും നിയമ പോരാട്ടം നടത്തി മുഴുവൻ പ്രതികളെയും പുറത്തു കൊണ്ട് വരാൻ എസ്‌ഡിപിഐ മുന്നിൽ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര മണ്ഡലം പ്രസിഡന്റ് അൽത്താഫ് എം എ., ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എ മുഹമ്മദ് ഷമീർ , ജില്ലാ കമ്മിറ്റിയംഗം ഷിഹാബ് പടന്നാട്ട് , മണ്ഡലം സെക്രട്ടറി സിറാജ് തുടങ്ങിയവർ സംസാരിച്ചു,മണ്ഡലം ഭാരവാഹികളായ റഷീദ് പാറപ്പുറം , റഫീക്ക് ടി പി , ഹാരിസ് പഞ്ഞിക്കാരൻ , സലാം ചളിക്കവട്ടം , തുടങ്ങിയവ നേതൃത്വം കൊടുത്തു

sdpi