/kalakaumudi/media/media_files/2025/07/17/rain-rivert-2025-07-17-12-55-55.jpg)
തിരുവനന്തപുരം : കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് പുറത്തിറക്കി സംസ്ഥാന ജലസേചന വകുപ്പും, കേന്ദ്ര ജല കമ്മീഷനും. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പും , കേന്ദ്ര ജല കമ്മീഷനും ചേര്‍ന്ന് വിവധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാനും അറിയിപ്പുണ്ട്.
കോഴിക്കോട്- കോരപ്പുഴ കുറ്റ്യാടി , കണ്ണൂരിലെ പെരുമ്പ , കാസറഗോഡിലെ ഷിറിയ , ഉപ്പള , നിലേശ്വരം , മൊഗ്രാല്‍, ചന്ദ്രഗിരി , കാര്യംക്കോട് തുടങ്ങിയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും.വയനാട്ടിലെ കബനി , കോഴിക്കോട്ടെ കോരപ്പുഴ , കണ്ണൂര്‍- അഞ്ചരക്കണ്ടി , കവ്വായി , എന്നീ തീരങ്ങളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കണമെന്നും അറിയിപ്പുണ്ട്.