തൃശൂര്‍ : ചാവക്കാട് ദേശീയ പാതയില്‍ വിളളല്‍ ,മേല്‍പ്പാലത്തിന് മുകളില്‍ ടാറിട്ട ഭാഗത്താണ് വിളളല്‍.ഗതാഗത്തിനായി തുറന്ന് കൊടുത്തിരിക്കുന്ന ഭാഗത്താണ് വിളളല്‍ . വിളളല്‍ വീണഭാഗത്ത് പൊടിയും ടാറുമിട്ട് അടയ്ക്കാന്‍ ശ്രമവും നടന്നിരുന്നു.മലപ്പുറത്ത് വിളളല്‍ വീണതിന് പിന്നാലെയാണ് ചാവക്കാട് ദേശീയ പാതയിലും വിളളല്‍ വീണത്. നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പ്രദേശത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.ഗതാഗതം സ്തംഭിച്ച് ഗതാഗതക്കുരുക്ക് രൂപപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിഷേധിച്ചവരെ അറസ്റ്റു ചെയ്ത് നീക്കി.കണ്ണൂര്‍ തളിപ്പറമ്പിലും ദേശീയപാതയിലെ അപാകതകള്‍ ആരോപിച്ചുകൊണ്ട് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.സ്ത്രീകള്‍ ഉള്‍പ്പടെ നിരവധിപേരാണ് പ്രതിഷേധവുമായി എത്തിയത് .കളക്ടര്‍ സംഭവസ്ഥലത്തേക്ക് എത്താമെന്നുളള ഉറപ്പിലാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. തുടരെ തുടരെ ദേശീയപാതകളില്‍ വിളളല്‍ ഉണ്ടാകുന്നത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചുണ്ട്.
തൃശൂരിലും മലപ്പുറത്തും ദേശീയ പാതയില്‍ വിളളല്‍ ; പ്രതിഷേധം ശക്തം
മലപ്പുറത്ത് വിളളല്‍ വീണതിന് പിന്നാലെയാണ് ചാവക്കാട് ദേശീയ പാതയിലും വിളളല്‍ വീണത്. നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പ്രദേശത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു
New Update