ഗോ ഫസ്റ്റ് ഏറ്റെടുക്കാന്‍് ഫ്ലൈ ദുബായ്

എന്നാല്‍ 49 ശതമാനത്തിലധികം വരുന്ന നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. പ്രവാസി ഇന്ത്യക്കാര്‍ക്ക് ഓട്ടോമാറ്റിക് റൂട്ടില്‍ 100 ശതമാനം ഉടമസ്ഥാവകാശം കൈവശം വയ്ക്കാനാകും

author-image
Prana
New Update
flight

ഗോ ഫസ്റ്റ് ഏറ്റെടുത്ത് ഇന്ത്യയില്‍ ആഭ്യന്തര വിമാനക്കമ്പനി ആരംഭിക്കാന്‍ ലക്ഷ്യമിട്ട് ഫ്‌ലൈ ദുബായ്. ബിസി ബീ എയര്‍വേസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ചര്‍ച്ചയിലാണ് കമ്പനി.
ദുബായ് ആസ്ഥാനമായുള്ള ചെലവ് കുറഞ്ഞ വിമാനക്കമ്പനിയാണ് ഫ്‌ലൈ ദുബായ്. സാമ്പത്തിക ബാധ്യത നേരിടുന്ന ഇന്ത്യന്‍ എയര്‍ലൈനായ ഗോ ഫസ്റ്റിന്റെ വ്യാപാരമുദ്രകള്‍, ഫ്‌ലയിംഗ് ലൈസന്‍സുകള്‍, എയര്‍പോര്‍ട്ട് സ്ലോട്ടുകള്‍ എന്നിവ സ്വന്തമാക്കാനാണ് ചര്‍ച്ച നടത്തുന്നത്. 2024 മാര്‍ച്ചില്‍ ഗോ ഫസ്റ്റ് ഏറ്റെടുക്കാന്‍ ആദ്യം താല്‍പ്പര്യം പ്രകടിപ്പിച്ച ബിസി ബീ, അതിന്റെ ഭൗതിക ആസ്തികള്‍ വാങ്ങാതെ തന്നെ എയര്‍ലൈന്‍ ബ്രാന്‍ഡ് പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിടുകയാണ്. മുംബൈയ്ക്കടുത്തുള്ള താനെയില്‍ എയര്‍ലൈനിന്റെ വലിയ ലാന്‍ഡ് പാഴ്‌സല്‍ ഏറ്റെടുക്കാന്‍ ബിസി ബീക്ക് പദ്ധതിയില്ല. ഇന്ത്യയുടെ മത്സരാധിഷ്ഠിത വ്യോമയാന വിപണിയില്‍ ശക്തമായ സാന്നിധ്യം സ്ഥാപിക്കുന്നതിനായി തന്ത്രപരമായ നീക്കമാണ് ഗോ ഫസ്റ്റ് നടത്തുന്നത്. നിലവിലെ വിദേശ നേരിട്ടുള്ള നിക്ഷേപ നിയന്ത്രണങ്ങള്‍ പ്രകാരം, ഇന്ത്യയുടെ വ്യോമയാന മേഖലയില്‍ 100 ശതമാനം എഫ്ഡിഐ അനുവദനീയമാണ്. എന്നാല്‍ 49 ശതമാനത്തിലധികം വരുന്ന നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. പ്രവാസി ഇന്ത്യക്കാര്‍ക്ക് ഓട്ടോമാറ്റിക് റൂട്ടില്‍ 100 ശതമാനം ഉടമസ്ഥാവകാശം കൈവശം വയ്ക്കാനാകും. ഇത് ഈ പങ്കാളിത്തം എളുപ്പത്തില്‍ നടപ്പിലാക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.