നാടൻ കലകൾ അതിജീവനത്തിന്റെ ആത്മാവിഷ്‌കാരം: മുഖ്യമന്ത്രി

ഒരു നാട്ടിൽ നിന്ന് ഒരു കല അന്യമായാൽ ആ നാടിന്റെ ചരിത്രമാണ് ഇല്ലാതാകുന്നത്. ഈ നിലപാടിൽ ഉറച്ചുനിന്നുകൊണ്ടാണ് സർക്കാർ കേരളീയം സംഘടിപ്പിച്ചത്. ആ സമയത്ത് ചിലർ വലിയ വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു

author-image
Prana
New Update
PRP-363-2024-07-
Listen to this article
0.75x 1x 1.5x
00:00 / 00:00

 അതിജീവനത്തിന്റെ ആത്മാവിഷ്‌കാരമാണ് നാടൻകലകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഫോക്‌ലോർ അക്കാദമി പുരസ്‌കാര സമർപ്പണം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.നാടൻകലകളെ സംരക്ഷിക്കുക എന്നതിനർത്ഥം നമ്മുടെ ചരിത്രത്തെയും സംസ്‌കാരത്തെയും സംരക്ഷിക്കുക എന്നതാണ്.  അതുകൊണ്ടുതന്നെ അത്തരം കലകളുടെ സംരക്ഷണത്തിനും കലാകാരന്മാരുടെ അതിജീവനത്തിനും വേണ്ടതു ചെയ്യണം എന്നതാണ് സംസ്ഥാന സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഒരു നാട്ടിൽ നിന്ന് ഒരു കല അന്യമായാൽ ആ നാടിന്റെ ചരിത്രമാണ് ഇല്ലാതാകുന്നത്. ഈ നിലപാടിൽ ഉറച്ചുനിന്നുകൊണ്ടാണ് സർക്കാർ കേരളീയം സംഘടിപ്പിച്ചത്. ആ സമയത്ത് ചിലർ വലിയ വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു. കേരളീയത്തിൽ പങ്കെടുക്കാൻ ആളുണ്ടാവില്ല എന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു ആദ്യദിവസം മുതൽ തന്നെ 30 വേദികളിലേക്കുമുണ്ടായ ആളൊഴുക്ക്. ഓരോ ദിവസവും ഏതാണ്ട് മൂന്നുലക്ഷം പേരാണ് കേരളീയത്തിൽ പങ്കെടുക്കാനായി നഗരത്തിലേക്കെത്തിയത്.ഒരു ആരോപണവും വിലപ്പോകാതെ വന്നപ്പോൾ കേരളീയത്തിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ഫോക്‌ലോർ അക്കാദമി അവതരിപ്പിച്ച ‘ആദിമം’ എന്ന പരിപാടിയെ അവർ ആക്രമിച്ചു. ആദിവാസികളെ അധിക്ഷേപിച്ചു എന്നായിരുന്നു ആരോപണം. അതിനെതിരെ ആദിവാസി കലാകാരന്മാർ തന്നെ രംഗത്തെത്തി. കേരള സർക്കാർ, ഫോക്‌ലോർ അക്കാദമിയിലൂടെ നൽകുന്ന അവസരങ്ങളും ആനുകൂല്യങ്ങളും അവർ അക്കമിട്ടുനിരത്തി. കേരളീയത്തിൽ നിന്ന് ആദിവാസികൾക്കും ആദിവാസി കലകൾക്കും ലഭിച്ച സ്വീകാര്യത അവർ വ്യക്തമാക്കി. അങ്ങനെ സർക്കാരിനെ കരിവാരിത്തേക്കുവാനുള്ള ചിലരുടെ അവസാന ശ്രമവും വൃഥാവിലായെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.