ഡൽഹിയിൽ നടന്ന ഉഗ്ര സ്‌ഫോടനത്തിനു പിന്നാലെ കേരളത്തിലും ജാഗ്രത നിർദേശം നൽകി ഡിജിപി റവാഡ ചന്ദ്രശേഖർ

 പ്രധാന കേന്ദ്രങ്ങളിലെല്ലാം തന്നെ പൊലീസ് സുരക്ഷ  വർധിപ്പിക്കുകയും  സംസ്ഥാനത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു .

author-image
Devina
New Update
rawada

തിരുവനന്തപുരം: ഡൽഹിയിൽ നടന്ന  ഉ​ഗ്ര സ്ഫോടനത്തിനു പിന്നാലെ കേരളത്തിലും ജാ​ഗ്രതാ നിർദ്ദേശമെന്നു ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു .

 പ്രധാന കേന്ദ്രങ്ങളിലെല്ലാം തന്നെ പൊലീസ് സുരക്ഷ  വർധിപ്പിക്കുകയും  സംസ്ഥാനത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു .

ബസ് സ്റ്റാൻഡുകളിലും കർശനമായ പരിശോധന നടത്തി വരുന്നുണ്ട് .റെയിൽവേ സ്റ്റേഷനുകളിൽ നിന്നു ദൃശ്യങ്ങൾ പകർത്തരുതെന്നു ആർപിഎഫ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ആൾക്കൂട്ടമുള്ള ഇടങ്ങളിലെല്ലാം വലിയ രീതിയിൽ പരിശോധിക്കുന്നുണ്ട്. ആശങ്ക വേണ്ടെന്നും സുരക്ഷയുടെ ഭാ​ഗമായാണ് നടപടികളെന്നും ഡിജിപി കൂട്ടിച്ചേർത്തു.

 കേരളം- കർണാടക അതിർത്തി പ്രദേശങ്ങളിലും സുരക്ഷ കൂട്ടിയിട്ടുണ്ട്.
അപ്രതീക്ഷിതമായ അതി ദാരുണമായ സംഭവം തന്നെയാണ് ഡൽഹിയിൽ നടന്നത് .

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള സുരക്ഷയിലുള്ള ഡൽഹിയിൽ തന്ത്രപ്രധാനമായ സ്ഥലത്തു വെച്ച് നടന്ന സ്‌ഫോടനത്തിന്റെ നടുങ്ങലിൽ വിറങ്ങലിച്ചിരിക്കുകയാണ് രാജ്യം മുഴുവൻ .

അതുകൊണ്ടുതന്നെ എല്ലാ സംസ്ഥാനങ്ങളിലും അതീവ കനത്ത ജാഗ്രത നിർദേശം ഉണ്ട് .