/kalakaumudi/media/media_files/2026/02/07/whatsa-2026-02-07-18-57-53.jpeg)
കാക്കനാട് : സി.പി.എം ഏരിയ സെക്രട്ടറി ക്യാപ്റ്റനായി തൃക്കാക്കരയിൽ നടന്ന എൽ.ഡി.എഫ് വികസന മുന്നേറ്റ പ്രചരണ ജാഥയിൽ വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച ഭക്ഷ്യധാന്യങ്ങൾ പച്ചക്കറികൾ എന്നിവ മുണ്ടം പാലം കരുണാലയം അഗതി മന്ദിരത്തിന്കൈമാറി. എൽ.ഡി.എഫ് മധ്യമേ ഖലാ വികസനമുന്നേറ്റ ജാഥയുടെ ഭാഗമായാണ് തൃക്കാക്കരയിൽ നാല് ദിവസം പ്രചരണ ജാഥ നടത്തിയത്.അഡ്വ. എ. ജി ഉദയകുമാറിൽ നിന്നും കരുണാലയം മദർ സുപ്പീരിയർ മദർ ലിനെറ്റ് ചക്കിയാത്ത് ഭക്ഷ്യധാന്യങ്ങൾ ഏറ്റുവാങ്ങി.സി.പി.എം ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടി.എ സുഗതൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം സി.എൻ അപ്പുക്കുട്ടൻ, നഗരസഭ കൗൺസിലർമാരായ സി.എ നിഷാദ്, , റസിയ നിഷാദ് എന്നിവർ സംസാരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
