വയനാട്ടില്‍ രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രമുള്ള ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡാണ് കിറ്റുകള്‍ പിടികൂടിയത്. കര്‍ണാടക കോണ്‍ഗ്രസിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച കിറ്റില്‍ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കാനാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

author-image
Prana
New Update
food kit

വയനാട് തോല്‍പ്പെട്ടിയില്‍ രാഹുല്‍ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി. തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡാണ് കിറ്റുകള്‍ പിടികൂടിയത്.
കര്‍ണാടക കോണ്‍ഗ്രസിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച കിറ്റില്‍ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കാനാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശശികുമാര്‍ തോല്‍പ്പെട്ടിയുടെ വീടിനോടു ചേര്‍ന്ന മില്ലില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഭക്ഷ്യക്കിറ്റുകള്‍.
ഭക്ഷ്യ കിറ്റുകൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന ആരോപണവുമായി എല്‍ഡിഎഫ് രംഗത്തെത്തി. എന്നാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാന്‍ നേരത്തെ കൊണ്ടുവന്ന കിറ്റുകളാണ് ഇതെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

 

priyanka gandhi congress rahul gandhi wayanad