ഭക്ഷ്യവിഷബാധ: കുഴിമന്തിക്കട അടിച്ചു തകര്‍ത്ത് പോലീസ് ഉദ്യോഗസ്ഥന്‍

വാക്കത്തിയുമായി എത്തിയ ജോസഫ് ഹോട്ടലിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ബൈക്ക് ഓടിച്ചു കടക്കുള്ളിലേക്ക് കയറ്റിയായിരുന്നു ആക്രമണം. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു.

author-image
Rajesh T L
New Update
Food poisoning

FOOD POISON CASE

Listen to this article
0.75x 1x 1.5x
00:00 / 00:00

ആലപ്പുഴയില്‍ കുഴിമന്തിക്കട അടിച്ചു തകര്‍ത്ത് പോലീസ് ഉദ്യോഗസ്ഥന്‍. ഭക്ഷ്യവിഷബാധ ആരോപിച്ചായിരുന്നു ആക്രമണം. ആലപ്പുഴയിലെ കളര്‍കോടുള്ള അഹലന്‍ എന്ന കുഴിമന്തിക്കടയാണ് ചങ്ങനാശേരി സ്റ്റേഷനിലെ സിപിഒ ആയ ജോസഫ് അടിച്ചു തകര്‍ത്തത്. ഇന്ന് വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം.ജോസഫിനെ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെ നിന്ന് വാങ്ങിയ കുഴിമന്തി കഴിച്ചു ഭക്ഷ്യവിഷബാധ ഉണ്ടായെന്നും മകന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയില്‍ ആണെന്നും ആരോപിച്ചായിരുന്നു ആക്രമണം. വാക്കത്തിയുമായി എത്തിയ ജോസഫ് ഹോട്ടലിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ബൈക്ക് ഓടിച്ചു കടക്കുള്ളിലേക്ക് കയറ്റിയായിരുന്നു ആക്രമണം. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു.

 

FOOD POISON