വെല്‍കം ഡ്രിങ്ക് ചതിച്ചു: ഷൊര്‍ണൂരില്‍ 150ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

വെല്‍കം ഡ്രിങ്കില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് നിഗമനം.സംഭവത്തെ തുടര്‍ന്ന് കാറ്ററിങ്ങ് സ്ഥാപനത്തില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി. സ്ഥാപനത്തിലെ അടുക്കള വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം കണ്ടെത്തി.

author-image
Prana
New Update
Food poisoning

FOOD POISON

Listen to this article
0.75x 1x 1.5x
00:00 / 00:00

ഷൊര്‍ണൂരില്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത 150ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.വരനും വധുവിനും ഉള്‍പ്പെടെയാണ്  ഭക്ഷ്യവിഷബാധയേറ്റത്.ഞായറാഴ്ച നടന്ന വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് ലഭിക്കുന്ന വിവരം.

ഛര്‍ദ്ദിയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പലരും വിവിധ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്നാണ് ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് കണ്ടെത്തിയത്. ഷൊര്‍ണൂരിലെ വാടാനംകുര്‍ശ്ശിയിലെ കാറ്ററിങ് കമ്പനിയാണ് വിവാഹചടങ്ങില്‍ ഭക്ഷണം നല്‍കിയിരുന്നത്.