തൃക്കാക്കര എൻ.സി.സി ക്യാമ്പിലുണ്ടായ കൂട്ട ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ വില്ലൻ മോരും വെള്ളമെന്ന് ആരോഗ്യ വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. കനത്ത ചൂടിനെ തുടർന്ന് ക്യാമ്പിലെ കുട്ടികൾക്ക് നിര്ജ്ജലീകരണം ഉണ്ടാവാതിരിക്കുന്നതിന് അധികൃതർ നൽകിയ മോരും വെള്ളത്തിൽ നിന്നുമാണ് ഭക്ഷ്യവിഷബാധ ഉണ്ടാവാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ.മോരും വെള്ളം കലക്കാൻ ഉപയോഗിച്ച വെള്ളത്തിന്റെ
സാമ്പിളുകൾ ജില്ലാ ആരോഗ്യവിഭാഗം ശേഖരിച്ചു.കോളേജിലെ ടാങ്കിലെയും,കിണറിലെയും വെള്ളം,ഭക്ഷണ സാധനങ്ങൾ എന്നിവരുടെ സാമ്പിളുകൾ ആരോഗ്യ വിഭാഗം ശേഖരിച്ചിട്ടുണ്ട്.കഴിഞ്ഞ 20 നായിരുന്നു കെ.എം.എം കോളേജിൽ ക്യാമ്പ് ആരംഭിച്ചത്.ക്യാമ്പ് ആരംഭിച്ച് പിറ്റേന്നുതന്നെ ക്യാമ്പിലെ അഞ്ചോളം വിദ്യാർത്ഥികൾക്ക് ആരോഗ്യ പ്രശനങ്ങൾ കാണിച്ചിരുന്നു.തുടർന്ന് ക്യാമ്പിലെ ഡോക്ടർ പ്രാഥമിക ചികിത്സ നൽകുകയായിരുന്നു.ഇതിനു പിന്നാലെ കൂടുതൽ പേർക്ക് ആരോഗ്യ പ്രശനങ്ങളുമായി രംഗത്ത് വന്നെങ്കിലും അധികൃതർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്ന് പോലീസ് ഇന്റലിജൻസ് വിഭാഗം നൽകിയ റിപ്പോർട്ടിൽ പറയുന്നു. കുട്ടികൾക്ക് രോഗബാധയുണ്ടായ ഘട്ടത്തിൽ വേണ്ട രീതിയിൽ ഇടപെട്ടിരുന്നെങ്കിൽ കൂട്ട ഭക്ഷ്യവിഷബാധ ഉണ്ടാവില്ലായിരുനെന്നും റിപ്പോർട്ടിൽ പറയുന്നു.എൻ.സി.സി ക്യാമ്പിലെ ഭക്ഷ്യവിഷബാധ ഉണ്ടായ വിവരം ക്യാമ്പിലെ കുട്ടികളുടെ രക്ഷിതാക്കളെ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്.