ഭക്ഷ്യവിഷബാധ: യു.സി കോളേജിലെ നാല് വനിതാ ഹോസ്‌റ്റലുകൾ അടച്ചു

ഭക്ഷ്യവിഷബാധയെ തുടർന്ന് ആലുവ യു.സി കോളേജിലെ നാല് വനിതാ ഹോസ്‌റ്റലുകൾ അടച്ചു. 25 കുട്ടികൾക്ക് വയറിളക്കവും ഛർദിയുമുണ്ടായതിനെ തുടർന്ന് ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

author-image
Shyam Kopparambil
New Update
uc

കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് ആലുവ യു.സി കോളേജിലെ നാല് വനിതാ ഹോസ്‌റ്റലുകൾ അടച്ചു. 25 കുട്ടികൾക്ക് വയറിളക്കവും ഛർദിയുമുണ്ടായതിനെ തുടർന്ന് ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മാർച്ച് 22നായിരുന്നു തുടക്കം. ഇന്നലെയും ചിലർക്ക് അസ്വസ്‌ഥതയുണ്ടായപ്പോഴാണ് ഹോസ്‌റ്റൽ അടയ്ക്കാൻ തീരുമാനിച്ചത്. ക്യാമ്പസിൽ താമസിക്കുന്ന രണ്ട് അദ്ധ്യാപകർക്കും കുടുംബാംഗങ്ങൾക്കും അസുഖം ബാധിച്ചു.

കുടിവെള്ളത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കിണറും ജലസംഭരണികളും ക്ലോറിനേറ്റ് ചെയ്‌ത്‌ അണുവിമുക്‌തമാക്കും. രോഗബാധിതരിൽ രണ്ടുപേർ ഒഴികെയുള്ളവർ സുഖം പ്രാപിച്ചതായി പ്രിൻസിപ്പൽ ഡോ. മിനി ആലീസ് പറഞ്ഞു. ഏപ്രിൽ രണ്ടിന് പരീക്ഷ തുടങ്ങുന്നതിനാൽ അതിനുമുമ്പായി ആരോഗ്യവിഭാഗത്തിന്റെ പരിശോധന പൂർത്തിയാക്കി ഹോസ്റ്റൽ തുറന്നേക്കും. ഇരുനൂറോളം വിദ്യാർത്ഥിനികളാണ് ഹോസ്റ്റലിൽ ഉള്ളത്.

kochi food infection