/kalakaumudi/media/media_files/ZsTqEP1AWj2YumLH7h4C.jpg)
കൊച്ചി: ഫുട്‌ബോള്‍ പരിശീലകന്‍ ടി.കെ. ചാത്തുണ്ണി അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ബുധനാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കളിക്കാരനായും പരിശീലകനായും നാലു പതിറ്റാണ്ട് സജീവമായിരുന്നു. മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍, ഡെംപോ ഗോവ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
കേരള പൊലീസ് ടീമിലൂടെ സംസ്ഥാനത്തേക്ക് ആദ്യമായി ഫെഡറേഷന്‍ കപ്പ് കിരീടം എത്തിച്ചത് ടി.കെ. ചാത്തുണ്ണിയാണ്. പിന്നീട് കൊല്‍ക്കത്തയിലെയും ഗോവയിലെയും വമ്പന്‍ കബ്ബുകളുടെ ടീമുകളെയും പരിശീലിപ്പിച്ചു. എഫ്‌സി കൊച്ചിനെ പരിശീലിപ്പിക്കാന്‍ കേരളത്തിലേക്ക് വീണ്ടും എത്തി. ചാത്തുണ്ണി ടീമിനെ ഇന്ത്യയുടെ ഒന്നാംകിട ക്ലബ്ബുകളിലൊന്നാക്കി മാറ്റി.
ഐ.എം. വിജയന്‍, സി.വി. പാപ്പച്ചന്‍, ജോപോള്‍ അഞ്ചേരി, യു. ഷറഫലി, കുരികേശ് മാത്യു തുടങ്ങിയ താരങ്ങളെല്ലാം ചാത്തുണ്ണിയുടെ ശിഷ്യന്‍മാരാണ്.