കോതമംഗലത്ത്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ താല്‍ക്കാലിക ഗ്യാലറി തകര്‍ന്നു വീണു;നിരവധി പേര്‍ക്ക് പരിക്ക്

കോതമംഗലം പോത്താനിക്കാട്ട് അടിവാട് ഹീറോ യങ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന അഖിലകേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് താല്‍ക്കാലികമായി നിര്‍മിച്ച ഗ്യാലറി തകര്‍ന്നുവീണു.

author-image
Akshaya N K
New Update
a
കൊച്ചി: കോതമംഗലം പോത്താനിക്കാട്ട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് താല്‍ക്കാലികമായി നിര്‍മിച്ച ഗ്യാലറി തകര്‍ന്നുവീണു.അടിവാട് ഹീറോ യങ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന അഖിലകേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ദിവസമായ ഞായറാഴ്ച രാത്രി പത്തുമണിയോടെ ഫൈനലിനു മുമ്പാണ്‌
 അപകടം നടന്നത്‌.
ഗ്രൗണ്ടിന്റെ പടിഞ്ഞാറുവശത്ത് ഇരുമ്പും തടിയും ഉപയോഗിച്ച് നിര്‍മിച്ച ഗ്യാലറിയില്‍ മത്സരം കാണുന്നതിന് കൂടുതല്‍പേര്‍ ഫൈനല്‍ കാണാന്‍ കയറിയതാണ് ഗ്യാലറി തകരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമികവിവരം.
അപകടത്തില്‍  52 പേര്‍ക്ക് പരിക്കേറ്റു . പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.പരിക്കേറ്റവരെ രാജഗിരി ആശുപത്രിയിലും  കോതമംഗലത്തെയും മൂവാറ്റുപുഴയിലെയും ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. 
gallery collapse gallery football