തലസ്ഥാനത്ത് ആദ്യമായി ഹോളിവുഡ് മാതൃകയിൽ നാടകം അരങ്ങേറുന്നു;ആസ്റ്റ് ഗെറോൺ നാളെ അരങ്ങിലെത്തും

തലസ്ഥാനത്ത് ആദ്യമായി ഹോളിവുഡ് മാതൃകയിൽ നാടകം  അരങ്ങേറുന്നു. ശനിയാഴ്ച വൈകിട്ട് 6 മണിക്ക് തൈക്കാട് ഗണേശത്തിലാണ് ആസ്റ്റ് ഗെറോൺ എന്ന നാടകം നടക്കുന്നത്.

author-image
Devina
New Update
geron

തിരുവനന്തപുരം: തലസ്ഥാനത്ത് ആദ്യമായി ഹോളിവുഡ് മാതൃകയിൽ നാടകം  അരങ്ങേറുന്നു. ശനിയാഴ്ച വൈകിട്ട് 6 മണിക്ക് തൈക്കാട് ഗണേശത്തിലാണ് ആസ്റ്റ് ഗെറോൺ എന്ന നാടകം നടക്കുന്നത്.

നടിയും നർത്തകിയും തിയേറ്റർ പ്രവർത്തകയും ആയ അദ്രുജ പണിക്കരാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. റഷ്യൻ അമേരിക്കൻ എഴുത്തുകാരി എലന ഒ. ലബദേവയുടെ കഥയെ ആസ്പദമാക്കി ഹോളിവുഡ് സിനിമയ്ക്ക് സമാനമായ കൽപ്പിത കഥയായാണ് നാടകം അവതരിപ്പിക്കുക.

മലയാളത്തിലുള്ള നാടകത്തിന്റെ ദൈർഘ്യം ഒന്നരമണിക്കൂറാണ്. ഡൽഹി തിയേറ്റർ ആർട്ടിസ്റ്റും ഡാൻസറുമായ വിക്കി ഭാരതീയ, ബെംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തിയേറ്റർ ആർട്ടിസ്റ്റ് വിനു പി.വർമ്മ, ഏഴാം സൂര്യൻ അർധനാരി തുടങ്ങിയ സിനിമകളിൽ നായികയായ മഹാലക്ഷ്മി സർവേശ്വരൻ, നർത്തകി ഷ്യാമ, ദേവേഷ്, അദ്രുജ പണിക്കർ തുടങ്ങിയവരാണ് അഭിനേതാക്കൾ.

പ്രവേശനം സൗജന്യമാണ് ഫോൺ നമ്പർ: 9995089117