റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ തിരുത്തൽ നടപടികൾക്കൊരുങ്ങി വനവകുപ്പ്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും. വനം വകുപ്പ് മേധാവി മന്ത്രി എകെ ശശീന്ദ്രന് ഇന്ന് റിപ്പോർട്ട് നൽകും. വേടനെതിരായ പുലിപ്പലുകേസിൽ രൂക്ഷവിമർശനങ്ങളാണ് വേടനെതിരെ പലയിടങ്ങളിൽ നിന്നും ഉയർന്നത്. അതിനിടെ വനം വകുപ്പ് മന്ത്രി തന്നെ വനം വകുപ്പിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയതും വനം വകുപ്പിനെ പ്രതിസന്ധിയിലാക്കി. മുഖ്യമന്ത്രിയുടെയും കൂടി നിർദേശ പ്രകാരമാണ് നീക്കങ്ങൾ എന്നാണ് വിവരം. വനംമന്ത്രി വനംവകുപ്പ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇന്ന് റിപ്പോർട്ട് നൽകാനാണ് നിർദേശം. റിപ്പോർട്ട് ലഭിച്ചാലുടൻ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തേക്കും. മുന്നണിയിലെ പല രാഷ്ട്രീയ കക്ഷികളും നിലപാട് കടുപ്പിച്ചതോടെയാണ് വനം മന്ത്രി തന്നെ വിഷയത്തിൽ നേരിട്ട് ഇടപെട്ടത്. ഈ പശ്ചാത്തലത്തിൽ പുലിപ്പല്ല് കേസിൽ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ചയോടെ യോഗം ചേരും.
അതേസമയം പുലിപ്പല്ലിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.കേസ് എടുത്ത നടപടി അന്വേഷിക്കാന്‍ ഹെഡ് ഓഫ് ദി ഫോറസ്റ്റിനെ നിയോഗിച്ചതായും വനം മന്ത്രി എ. കെ ശശീന്ദ്രന്‍ ഇന്നലെ പറഞ്ഞു. പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ നിലവിലെ തെളിവുകള്‍ അനുസരിച്ച് പ്രഥമദൃഷ്ട്യാ വനം വകുപ്പിന് കുറ്റകൃത്യം തെളിയിക്കാനായില്ല. പുലിപ്പല്ല് യാഥാർഥമാണോയെന്ന് തെളിയിക്കാൻ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണ്. എന്നാൽ അത് തെളിയിക്കാത്ത പശ്ചാത്തലത്തിൽ വേടനെതിരെ പ്രഥമ ദൃഷ്ട്യാ കേസെടുക്കാൻ ആകില്ലെന്ന് പരിഗണിച്ചാണ് വേടന് പെരുമ്പാവൂർ ജുഡീഷ്യൽ കോടതി ജാമ്യം അനുവദിച്ചത്.