കടുവയെ തുരത്താൻ മുഖംമൂടി വിതരണത്തിനൊരുങ്ങി വനം വകുപ്പ്

കടുവ ആക്രമണത്തിൽ നിന്നു രക്ഷയ്ക്കായി വനാതിർത്തി മേഖലകളിലെ ആളുകൾക്കു മുഖംമൂടി വിതരണം ചെയ്യാൻ  വനം വകുപ്പ്. കർണാടകയിലെ നാഗർഹോള, ബന്ദിപ്പൂർ, ബംഗാളിലെ സുന്ദർബൻസ് വനമേഖലകളിൽ വിജയകരമായതു കണക്കിലെടുത്താണ് കേരളത്തിലും മുഖംമൂടി പരീക്ഷണം നടത്താനൊരുങ്ങുന്നത്.

author-image
Devina
New Update
kaduva

കൽപറ്റ: കടുവ ആക്രമണത്തിൽ നിന്നു രക്ഷയ്ക്കായി വനാതിർത്തി മേഖലകളിലെ ആളുകൾക്കു മുഖംമൂടി വിതരണം ചെയ്യാൻ  വനം വകുപ്പ്.

കർണാടകയിലെ നാഗർഹോള, ബന്ദിപ്പൂർ, ബംഗാളിലെ സുന്ദർബൻസ് വനമേഖലകളിൽ വിജയകരമായതു കണക്കിലെടുത്താണ് കേരളത്തിലും മുഖംമൂടി പരീക്ഷണം നടത്താനൊരുങ്ങുന്നത്.

കടുവ സാധാരണയായി പിന്നിലൂടെയാണ് മനുഷ്യരെ ആക്രമിക്കുന്നതെന്നും തലയ്ക്കു പിന്നിൽ ധരിക്കുന്ന മുഖംമൂടിയിലെ മനുഷ്യമുഖം കണ്ടാൽ കടുവ പിന്തിരിയുമെന്നതാണ് കർണാടകയിലെയും ബംഗാളിലെയും അനുഭവമെന്നും വനം ഉദ്യോഗസ്ഥർ പറയുന്നു.

കടുവ ശല്യംകൂടുന്ന സ്ഥലങ്ങളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോകുന്ന ഗോത്രവിഭാഗക്കാർക്ക് ഉൾപ്പെടെ മുഖം മൂടി വിതരണം ചെയ്യണമന്നു വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയയ്ക്ക് ഉത്തരമേഖലാ സിസിഎഫ് ടി.ഉമ നിർദേശം നൽകി.