വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി, ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ

വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ നൽകിയ പരാതിയിൽ വാസ്തവമുണ്ടെന്ന് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി കണ്ടെത്തി

author-image
Shyam
New Update

 കൊച്ചി: കാലടിയിൽ സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. കാലടി കുരിശുമുടി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.വി വിനോദിനെതിരെയാണ് നടപടി. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ നൽകിയ പരാതിയിൽ വാസ്തവമുണ്ടെന്ന് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി കണ്ടെത്തിയതോടെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് ഉദ്യോഗസ്ഥനെ സര്‍വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. കാലടി പൊലീസ് വിനോദിനെതിരെ കേസെടുത്തിട്ടുണ്ട്.