/kalakaumudi/media/media_files/2025/01/24/h1tu1dNaFmt54eNKVZSX.jpg)
തൃക്കാക്കര: ഐ.ടി ഉദ്യോഗസ്ഥനായ തൃശൂർ സ്വദേശിയെ ഫോറെക്സ് ട്രേഡിൽ പണം നിക്ഷേപിച്ചാൽ അമിത ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് പേർ പിടിയിലായി. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ നൗഷാദ്(45), മുഹമ്മദ് അഫ്സൽ (25) എന്നിവരെയാണ് ഇൻഫോപാർക്ക് പൊലീസ് പിടികൂടിയത്. ഇവരുടെ അക്കൗണ്ട് വിവരങ്ങളും മറ്റും പരിശോധിച്ച് ഇൻസ്പെക്ടർ സജീവ് കുമാറിന്റെ നിർദ്ദേശാനുസരണം സബ് ഇൻസ്പെക്ടർ ബദർ, ജോൺ എബ്രാഹം, വിനു, കണ്ണൻ എന്നിവർ ഉൾപ്പെട്ട ടീം കോഴിക്കോടെത്തിയാണ് പിടികൂടിയത്. കൊച്ചി സിറ്റി കമ്മീഷണറുടെ ഉത്തരവനുസരിച്ച് നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യം നൽകി വിട്ടയച്ചു.