കോടതിയിൽ വ്യാജരേഖ: മ്യൂസിക് സ്ഥാപനത്തിനെതിരേ കേസ്

എറണാകുളം സിവിൽ കോടതിയുടെ പരിഗണനയിലിരുന്ന കേസിൽ വ്യാജരേഖകൾ സമർപ്പിച്ചെന്ന പരാതിയിൽ മുംബയിലെ പ്രമുഖ സംഗീത ഉപകരണ നിർമ്മാണ സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു.

author-image
Shyam Kopparambil
New Update
crime

കൊച്ചി: എറണാകുളം സിവിൽ കോടതിയുടെ പരിഗണനയിലിരുന്ന കേസിൽ വ്യാജരേഖകൾ സമർപ്പിച്ചെന്ന പരാതിയിൽ മുംബയിലെ പ്രമുഖ സംഗീത ഉപകരണ നിർമ്മാണ സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജരേഖ സമർപ്പിച്ചതായി എതിർകക്ഷി സമർപ്പിച്ച ഹർജിയിൽ എറണാകുളം ചീഫ് മജിസ്ട്രേട്ട് കോടതിയാണ് കേസെടുക്കാൻ എറണാകുളം സെൻട്രൽ പൊലീസിന് നി‌ർദ്ദേശം നൽകിയത്.

മുംബയിലെ ഭാർഗവാസ് മ്യൂസിക് പ്രൈവറ്റ് ലിമിറ്റ‌‌ഡ് ഡയറക്ടർമാരായ ആശിഷ് ഗോവിന്ദ് ഭാർഗവ, ബ്രിജേഷ് ഭാർഗവ, ഭക്തി ഭാ‌ർഗവ, പാലക്ക് ആശിഷ് ഭാർ‌ഗവ എന്നിവരെ പ്രതികളാക്കിയാണ് വ്യാജരേഖ ചമയ്ക്കലുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. എറണാകുളത്തെ ക്രിയേറ്റീവ് കൺസെപ്റ്റ്സ് ട്രേഡി​‌ംഗ് ആൻഡ് സർവീസസ് സ്ഥാപനവും ഭാർഗവ മ്യൂസിക്കും തമ്മിൽ എറണാകുളം സബ്കോടതിയിൽ നിലവിലിരുന്ന കേസുമായി ബന്ധപ്പെട്ട് വ്യാജഇൻവോയ്സുകൾ ചമച്ച് കോടതിയിൽ സമർപ്പിച്ചതായിട്ടാണ് കേസ്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ക്രിയേറ്റീവ് കൺസെപ്‌റ്റ് എം.ഡി എസ്. കൃഷ്ണകുമാറാണ് സി.ജെ.എം കോടതിയെ സമീപിച്ചത്. 

 

kochi