വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം

രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലല്ല. വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഡയാലിസിസ് പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. നിലവില്‍ നല്‍കുന്ന ചികിത്സയും വെന്റിലേറ്റര്‍ സപ്പോര്‍ട്ടും തുടരാനാണ് വിദഗ്ധ സംഘത്തിന്റെയും നിര്‍ദ്ദേശം

author-image
Biju
New Update
v sSGDDF

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിലെ ഏറ്റവും മുതിര്‍ന്ന നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സംഘത്തിന്റെ വിലയിരുത്തല്‍. 

രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലല്ല. വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഡയാലിസിസ് പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. നിലവില്‍ നല്‍കുന്ന ചികിത്സയും വെന്റിലേറ്റര്‍ സപ്പോര്‍ട്ടും തുടരാനാണ് വിദഗ്ധ സംഘത്തിന്റെയും നിര്‍ദ്ദേശം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

v s achuthanandan