വിസ്സിന്റെ ചിതയ്ക്ക് മകന്‍ തീകൊളുത്തി

101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയിരുന്നു മരണം. മൃതദേഹം നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദർശനത്തിന് വെക്കും. ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്കാരം മറ്റന്നാള്‍

author-image
Biju
Updated On
New Update
vs new 222222222222

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന് വൈകിട്ട് 3.20 നായിരുന്നു മരണം. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദർശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്കാരം മറ്റന്നാള്‍.

വിഎസിന്റെ ജീവിത ചരിത്രമെന്നാൽ കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. 1923 ഒക്ടോബർ 20 നാണ് ആലപ്പുഴ വെന്തലത്തറ വീട്ടിൽ ശങ്കരൻ്റെയും അക്കാമ്മയുടെയും മകനായി വി എസ് അച്യുതാനന്ദൻ ജനിച്ചത്. നാലാം വയസിൽ അമ്മയും 11 വയസായപ്പോൾ അച്ഛനും മരിച്ചു. അനാഥത്വവും ദാരിദ്യവും വലച്ചെങ്കിലും പഠിക്കണമെന്ന മോഹം വി എസ് ഉപേക്ഷിച്ചില്ല. ജാതി വ്യവസ്ഥ കത്തിക്കാളി നിന്ന നാട്ടിൽ സവർണ കുട്ടികൾ ചോവച്ചെറുക്കനെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ വി എസ് ബൽറ്റൂരിയടിച്ചോടിച്ചു. അന്നേ വിഎസ് അച്യുതാനന്ദൻ വ്യവസ്ഥിതിയോട് കലഹം പ്രഖ്യാപിച്ചു. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായതോടെ ഏഴാം ക്ലാസിൽ പഠിപ്പവസാനിപ്പിച്ചു.

ചേട്ടൻ്റെ തയ്യൽക്കടയിലെ ചെറിയ ജോലി കൊണ്ട് വീട്ടിലെ വിശപ്പടക്കാൻ കഴിയാതായി. പതിനഞ്ചാം വയസിൽ ആസ്പിൻവാൾ കമ്പനിയിൽ ജോലിക്ക് കയറി. നടുവൊടിക്കുന്ന ജോലി, കുറഞ്ഞ കൂലി, മോശമായ തൊഴിൽ സാഹചര്യങ്ങൾ അവിടെയും അവൻ കലഹിച്ചു. മറ്റെന്തും സഹിക്കാം കൂലി കൂട്ടി ചോദിക്കാൻ അവൻ തൊഴിലാളികളോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ഒരു വർഷത്തിനിടെ ആ പതിനാറുകാരൻ തൊഴിലാളികളുടെ കണ്ണിലുണ്ണിയും മുതലാളിമാരുടെ കണ്ണിലെ കരടുമായി. പതിനേഴാം വയസിൽ വി എസിന് പാർട്ടി അംഗത്വം കിട്ടി. 1943ലെ കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനത്തിൽ ആ ചെറുപ്പക്കാരൻ പ്രതിനിധിയായി. അച്യുതാനന്ദനെന്ന യുവനേതാവ് അവിടെ ഉദിച്ചുയരുകയായിരുന്നു.

ദുരിത ജീവിതം മാത്രമറിയാവുന്ന തൊഴിലാളികൾക്ക് നിശ്ചയ ദാർഢ്യത്തിൻ്റെ കരുത്തും പ്രതീക്ഷയുമായി അയാൾ വളർന്നു. അയാളുടെ സംഘം പിന്നീട് കുട്ടനാട്ടിലെ കർഷക തൊഴിലാളികൾക്കിടയിലേക്കിറങ്ങി. പതിറ്റാണ്ടുകളായി ജന്മിമാർക്ക് മുന്നിൽ ഓച്ഛാനിച്ച് നിന്നിരുന്ന തൊഴിലാളികൾ കൂലി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് സമരം തുടങ്ങി. ഇൻക്വിലാബിൻറെ ഇടിമുഴക്കം കുട്ടനാടിൻറെ വയലേലകളിൽ കൊടുങ്കാറ്റായി. അച്യുതാനന്ദനെന്ന കമ്മ്യൂണിസ്റ്റ് തെമ്മാടിയെ വെട്ടിനുറുക്കി കൊല്ലാൻ ജന്മിമാർ ഉത്തരവിട്ടു. കൊടിയ മർദ്ദനങ്ങൾ, ചെറുത്ത് നിൽപുകൾ പ്രതിഷേധങ്ങൾ പിന്നെ ഐതിഹാസികമായ പുന്നപ്ര വയലാർ സമരം. ഒളിവ് ജീവിതം, അറസ്റ്റ്, ദിവസങ്ങൾ നീണ്ട പൊലീസ് മർദ്ദനം. മരിച്ചെന്ന് കരുതി കാട്ടിലേക്ക് വലിച്ചെറിഞ്ഞിടത്ത് നിന്നാണ് വിഎസ് തിരിച്ച് വന്നത്.

1957ൽ ആദ്യ സർക്കാർ വന്നതോടെ അച്യുതാനന്ദൻ സംസ്ഥാന നേതൃനിരയിലെ പ്രമുഖനായി. 1964ലെ പാർട്ടി പിളർപ്പ്, നയവ്യതിയാനങ്ങൾക്കെതിരെയുള്ള പോരാട്ടം, വെട്ടിപ്പിടിക്കലുകൾ, വെട്ടിനിരത്തലുകൾ കടുത്ത വിഭാഗീയ പോരാട്ടങ്ങൾ മാരാരിക്കുളം തോൽവി അങ്ങനെയങ്ങനെ കേരള രാഷ്ട്രീയം ആ മനുഷ്യൻ തനിക്കൊപ്പമാക്കി. വിഎസ് എന്ന രണ്ടക്ഷരം ലക്ഷോപലക്ഷങ്ങൾക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കാരണവരായി. സീറ്റ് നിഷേധിച്ചവരോടും, പരിഹസിച്ചവരോടും ഒറ്റപ്പെടുത്തിയവരോടുമൊക്കെ അദ്ദേഹം വെടിയുണ്ടയുടെയും തൂക്കുമരത്തിൻറെയും വാരിക്കുന്തത്തിൻ്റെയും രക്തമിറ്റുന്ന കഥകൾ പറഞ്ഞു. ചെഞ്ചോര നിറമുള്ള ആ വിപ്ലവ ജീവിതം വിടപറയുമ്പോൾ പതിനായിരങ്ങൾ ഇന്നും ഏറ്റ് വിളിക്കുന്നത് കണ്ണേ... കരളേ....എസ്സേ.. എന്നാണ്.

വി.എസിനെ ഏറ്റവും ആവേശം കൊള്ളിച്ച മുദ്രാവാക്യം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു.നാടിനെ മോചിപ്പിക്കാന്‍ വേണ്ടി നടന്ന പോരാട്ടത്തിന്റെ  ഭാഗമായി ഉയര്‍ന്ന 'അമേരിക്കന്‍മോഡല്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യമാണത്.

പ്രസംഗശൈലിയിലെ നീട്ടലും കുറുക്കലും

കുട്ടനാട്ടില്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കാന്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവരെ പ്രസംഗത്തിലേക്ക് ആകര്‍ഷിക്കാന്‍ സ്വീകരിച്ച വി എസ് ശൈലിയാണിത്. 

രാഷ്ട്രഭാഷയും വഴങ്ങും

അവസാന കാലത്താണ് വി എസ് ഹിന്ദി പഠിച്ചത് ഹിന്ദിയില്‍ പ്രസംഗിക്കണമെന്ന ഒരു താല്പര്യം തോന്നി. പിന്നൊന്നും ആലോചിച്ചില്ല. ഹിന്ദി അധ്യാപകനെ വിളിച്ചു വരുത്തി പഠനം ആരംഭിച്ചു. അതിനാല്‍, രാഷ്ട്രഭാഷയും  വി.എസിനു വഴങ്ങി.

വി.എസ്. അച്യുതാനന്ദനെതിരേ പ്രായം സംബന്ധിച്ച ആരോപണം പാര്‍ട്ടിയില്‍ നിന്നുതന്നെ ഉയര്‍ന്നപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ പ്രശസ്തമാണ്.

'തലനരയ്ക്കുവതല്ലെന്റെ വൃദ്ധത്വം,
തലനരയ്ക്കാത്തതല്ലെന്‍ യുവത്വവും...'

ഈ വാക്കുകള്‍ക്ക് അന്ന് മറ്റ് രാഷ്ട്രീയപ്രാധാന്യംവരുകകൂടി ചെയ്തപ്പോള്‍ നാട്ടുകാര്‍ ഒന്നടങ്കം കൈയടിച്ച് സ്വീകരിച്ചു. 

വി.എസ്.അച്യുതാനന്ദന്റെ ജീവിതരേഖ ഒറ്റ നോട്ടത്തില്‍

ജനനം: 1923 ഒക്ടോബര്‍ 20

അച്ഛന്‍: നോര്‍ത്ത് പുന്നപ്ര വെന്തലത്തറ വീട്ടില്‍ ശങ്കരന്‍.

അമ്മ: അക്കമ്മ.

വിദ്യാഭ്യാസം: പറവൂര്‍, കളര്‍കോട്, പുന്നപ്ര സ്‌കൂളുകളില്‍ ഏഴാം ക്ലാസ് വരെ.

നാലാംവയസ്സില്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛനും മരിച്ചു.

പന്ത്രണ്ടാം വയസ്സില്‍ ജ്യേഷ്ഠന്‍ ഗംഗാധരന്റെ ഒപ്പം തയ്യല്‍ക്കടയില്‍ സഹായിയായി.

ആസ്പിന്‍വാള്‍ കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായി. 

1939 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു സ്വതന്ത്ര്യസമരത്തിന്റെ ഭാഗമായി.

1940 ല്‍ പതിനേഴാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗം. 

1946 ഒക്ടോബര്‍ 28 ന് പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഭാഗമായി പൊലീസിന്റെ പിടിയിലായി. പൂഞ്ഞാര്‍ ലോക്കപ്പില്‍ കൊടിയ മര്‍ദനം ഏറ്റു. മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു. 

1952ല്‍ പാര്‍ട്ടി ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറി.

1956 മുതല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി.

1957 ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. 

1958 ല്‍ പാര്‍ട്ടിയുടെ കേന്ദ്രസമിതി അംഗം.

1963 ല്‍ ചൈനീസ് ചാരന്‍ എന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു വര്‍ഷം നീണ്ട ജയില്‍വാസം.

1964 ല്‍ പാര്‍ട്ടി നേതൃത്വത്തോട് കലഹിച്ച് ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) രൂപീകരിച്ച 32 അംഗങ്ങളില്‍ ഒരാളായി.

1965 ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍നിന്ന് ആദ്യമായി സ്ഥാനാര്‍ഥിയായി. കോണ്‍ഗ്രസിലെ കെ.കൃഷ്ണക്കുറുപ്പിനോടു തോറ്റു.  

1967 ലെ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ.അച്യുതനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി.

1970 ല്‍ അമ്പലപ്പുഴയില്‍നിന്നു നിയമസഭയിലേക്ക് തിരിഞ്ഞെടുക്കപ്പെട്ടു. ആര്‍എസ്പിയുടെ കുമാരപിള്ളയെയാണ് തോല്‍പിച്ചത്.

1975 ല്‍ അടിയന്തിരാവസ്ഥയെ തുടര്‍ന്ന് 20 മാസം ജയില്‍ വാസം.

1977 ലെ അടിയന്തരാവസ്ഥ കഴിഞ്ഞുള്ള തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ ആര്‍എസ്പിയുടെ കുമാരപിള്ളയോടു പരാജയപ്പെട്ടു.

1980 മുതല്‍ 1992 വരെ തുടര്‍ച്ചയായി സിപിഎം സംസ്ഥാന സെക്രട്ടറി.

1985 ല്‍ സിപിഎം പൊളിറ്റ് ബ്യൂറൊ അംഗം. 

1991 ല്‍ മാരാരിക്കുളത്ത് മത്സരിച്ചു. കോണ്‍ഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകള്‍ക്ക് തോല്‍പിച്ചുകൊണ്ടായിരുന്നു വിഎസിന്റെ പാര്‍ലമെന്ററി രംഗത്തേക്കുള്ള തിരിച്ചുവരവ്.

1996 ലെ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് പരാജയപ്പെട്ടു.

2001 ല്‍ മലമ്പുഴ മണ്ഡലത്തില്‍നിന്ന് മത്സരിച്ചു വിജയിച്ച വിഎസ് പ്രതിപക്ഷ നേതാവായി. 

2006 ല്‍ മലമ്പുഴയില്‍നിന്ന് 20,017 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വി.എസ്. അച്യുതാനന്ദന്‍ കേരളത്തിന്റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി.

2011 ലും 2016 ലും വിഎസിന്റെ മണ്ഡലം മലമ്പുഴ തന്നെയായിരുന്നു. ഇരുവട്ടവും മണ്ഡലത്തിലെ വോട്ടര്‍മാര്‍ അദ്ദേഹത്തെ പിന്തുണച്ചു.  

2011-2016 ല്‍ പ്രതിപക്ഷ നേതാവായി. 

2016  ഓഗസ്റ്റ്  9 മുതല്‍  2021 ജനുവരി 31 വരെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍.

ദേശാഭിമാനിയുടെ പത്രാധിപരായി ഏഴു വര്‍ഷം പ്രവര്‍ത്തിച്ചു. 

മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക പ്രസിദ്ധീകരണമായിരുന്ന ചിന്തയുടെ പത്രാധിപരായിരുന്നു ദീര്‍ഘകാലം.

ഭാര്യ: വസുമതി

മക്കള്‍: ഡോ. വി.വി. ആശ, വി.എ. അരുണ്‍കുമാര്‍

  • Jul 23, 2025 20:40 IST

    ജനസാഗരത്തെ സാക്ഷിയാക്കി വലിയ ചുടുകാട്ടിലേക്ക്

    ആലപ്പുഴ: വിഎസിന്റെ ഭൗതികദേഹം പൊതുദര്‍ശനം അവസാനിച്ചു. പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയ ശേഷമാണ് പൊതുദര്‍ശനം അവസാനിപ്പിച്ചത്. വിഎസിന്റെ ഭൗതികദേഹം റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നിന്ന് വീണ്ടും വാഹനത്തിലേക്ക് മാറ്റി. ഇനി വിലാപയാത്രയായി സംസ്‌കാരം നടക്കുന്ന വലിയ ചുടുകാട്ടിലേക്ക് കൊണ്ടുപോകും. മഴയെ അവഗണിച്ചും വലിയ ജനസാഗരം തന്നെയാണ് പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ എത്തിയത്. വലിയ ചുടുക്കാട്ടിലേക്കുള്ള വഴികളെല്ലാം പൊലീസ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കന്‍മാര്‍ വലിയ ചുടുകാട്ടില്‍ എത്തിയിട്ടുണ്ട്. ഇവിടേക്ക് പൊതുജനത്തിന് പ്രവേശനം ഉണ്ടായിരിക്കില്ല.



  • Jul 23, 2025 13:32 IST

    ഗതാഗത നിയന്ത്രണം

    ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരത്തില്‍ ഇന്ന് പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്‌കാര ചടങ്ങ് കഴിയുന്നതുവരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണവുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പൊലീസ് അറിയിച്ചു.

    കെഎസ്ആര്‍ടിസി ദീര്‍ഘ ദൂര ബസുകള്‍ ബൈപ്പാസ് വഴി പോകാനും നഗരത്തിലേക്ക് പ്രവേശിക്കരുതെന്നുംഅറിയിപ്പുണ്ട്. ചേര്‍ത്തല ഭാഗത്തുനിന്ന് വരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ കൊമ്മാടി ബൈപ്പാസ് കയറി കളര്‍കോട് വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകണം. അമ്പലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ കളര്‍കോട് ബൈപ്പാസ് കയറി ചേര്‍ത്തല ഭാഗത്തേക്ക് പോകണമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

    ഗതാഗത നിയന്ത്രണം

    എറണാകുളം തണ്ണീര്‍മുക്കം ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പവര്‍ ഹൗസ് ജംഗ്ഷന്‍, കോണ്‍വെന്റ് സ്‌ക്വയര്‍ കണ്ണന്‍ വര്‍ക്കി പാലം , കളക്ട്രേറ്റ് ജംഗ്ഷന്‍ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ലിയു ആന്‍ഡ് സി വഴി ബീച്ച് റോഡില്‍ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറുവശം ആളെ ഇറക്കിയതിനുശേഷം വാഹനം വിജയ പാര്‍ക്ക് വഴി വന്നു കനാല്‍ സൈഡില്‍ പാര്‍ക്ക് ചെയ്യുക.

    എ സി റോഡ് വഴി വരുന്ന വാഹനങ്ങള്‍ ജി എച്ച് ജംഗ്ഷന്‍ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ലിയു ആന്‍ഡ് സി വഴി ബീച്ച് റോഡില്‍ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാര്‍ക്ക് വഴി വന്നു കനാല്‍ സൈഡില്‍ പാര്‍ക്ക് ചെയ്യുക.

    കൂടാതെ വസതിയില്‍ നിന്നും വിലാപയാത്ര പുറപ്പെട്ടതിനുശേഷം എ സി റോഡ് വഴി വരുന്ന വാഹനങ്ങള്‍ മങ്കൊമ്പ് പൂപ്പള്ളി യില്‍ നിന്നും ഇടത്തോട്ട് കയറി അമ്പലപ്പുഴ വഴി ഹൈവേയില്‍ പ്രവേശിച്ചു പോകേണ്ടതാണ് . കൂടാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി എസ് ഡി കോളജ് ഗ്രൗണ്ട് , ചിന്മയ വിദ്യാലയം എന്നിവ പ്രയോജനപ്പെടുത്തേണ്ടതാണ്.

    കായംകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ജി എച്ച് ജംഗ്ഷന്‍ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ലിയു ആന്‍ഡ് സി വഴി ബീച്ച് റോഡില്‍ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാര്‍ക്ക് വഴി വന്നു കനാല്‍ സൈഡില്‍ പാര്‍ക്ക് ചെയ്യുക. ചെറിയ വാഹനങ്ങള്‍ ബീച്ച് റോഡില്‍ പാര്‍ക്ക് ചെയ്യുക.

    വസതിയിലെ  പൊതു ദര്‍ശ്ശനവുമായി ബന്ധപ്പെട്ട് പഴയനടക്കാവ് റോഡിലെ വാഹന ഗതാഗതം  ജൂലൈ 22 രാത്രി 11 മണി മുതല്‍ 23 രാവിലെ 11 വരെ  പൂര്‍ണ്ണമായും  നിരോധിച്ചിട്ടുള്ളതാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

     



  • Jul 22, 2025 23:27 IST

    കഴക്കൂട്ടം പിന്നിട്ട് മുന്നോട്ട്; വേഗത കൂട്ടി

    തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കാര്യവട്ടം കഴിഞ്ഞ് കഴക്കൂട്ടം പിന്നിട്ട് മുന്നോട്ടേക്ക്. കഴക്കൂട്ടത്ത് ദേശീയപാതയ്ക്ക് സമീപം വന്‍ ജനാവലിയാണ് വിഎസിന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയത്. കാര്യവട്ടത്ത് സര്‍വ്വകലാശാലയ്ക്ക് സമീപം നിരവധി വിദ്യാര്‍ഥികളും അദ്ദേഹത്തിന് ആദരാഞാജലികള്‍ അര്‍പ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ നിന്ന് പുറപ്പെട്ട വിലാപയാത്ര ആറു മണിക്കൂര്‍ പിന്നിടുമ്പോഴും പദയാത്രക്ക് സമാനമായ വേഗതയിലാണ് മുന്നോട്ട് പോകുന്നത്.

    ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. നാളെ വലിയ ചുടുകാട്ടിലാണ് സംസ്‌കാരം. സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ നിന്നാണ് വിലാപയാത്ര പുറപ്പെട്ടത്. വിഎസിനെ ഒരു നോക്ക് കാണാന്‍ അണമുറിയാതെ ജനപ്രവാഹമാണ് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ ഉണ്ടായിരുന്നത്. വിലാപയാത്ര കടന്നുപോകുന്ന ദേശീയപാതയ്ക്ക് ഇരുവശവും ആള്‍ക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് തലസ്ഥാനത്തേക്ക് അനേകം മനുഷ്യര്‍ ഒഴുകിയെത്തുകയും ചെയ്തു.

    രാവിലെ ഒന്‍പത് മണിക്ക് തിരുവനന്തപുരത്ത് ദര്‍ബാര്‍ ഹാളില്‍ എത്തിച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, സിപിഎമ്മിന്റെ പിബി അംഗങ്ങള്‍, പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ അടക്കം മത സാമുദായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ ഒട്ടേറെ പ്രമുഖര്‍ പ്രിയ നേതാവിന് ആദരം അര്‍പ്പിച്ചു.

     



  • Jul 22, 2025 14:15 IST

    സമര സഖാവിന് വിട നല്‍കാന്‍ ജനങ്ങള്‍ കാത്ത് നില്‍ക്കുന്നു


    വിഎസിനെ അവസാനമായി ഒരുനോക്കു കാണാന്‍ സെക്രട്ടേറിയേറ്റിനു സമീപമുള്ള കെട്ടിടങ്ങളിലും മറ്റുമായി ആളുകള്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്നു.

     



  • Jul 22, 2025 14:09 IST

    ഇല്ല ...ഇല്ല... മരിക്കുന്നില്ല

    ഉയരുന്ന മുദ്രവാക്യങ്ങള്‍ക്ക് നടുവിലൂടെ വി എസിന്റെ മൃതദേഹം പുറത്തേക്കെടുക്കുന്നു.

     



  • Jul 22, 2025 12:34 IST

    വിലാപയാത്രക്കായി സജ്ജീകരിച്ചിരിക്കുന്നത് പ്രത്യേക കെഎസ്ആര്‍ടിസി ബസ്

    തിരുവനന്തപുരം : പ്രത്യേകമായി സജ്ജീകരിച്ച കെഎസ്ആര്‍ടിസി ബസിലാണ് വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയായ് കൊണ്ടുപോകുന്നത്.ഭൗതികശരീരം പൊതുജനങ്ങള്‍ക്ക് കാണാനും ഉള്ളില്‍ കയറി ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും സൗകര്യമൊരുക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

     



  • Jul 22, 2025 11:08 IST

    ഒരു നോക്ക് കാണാന്‍ എത്തുന്നത് നിരവധിപേര്‍

    മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ ഒരു നോക്ക് കാണാന്‍ എത്തുന്നത് അനേകായിരങ്ങള്‍.വി.എസ്.അച്യുതാനന്ദന് അന്തിമോപചാരം അര്‍പ്പിച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയും ഭാര്യയും സിപിഐ  നേതാവുമായി ആനി രാജയും.കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരും അന്തിമോപചാരം അര്‍പ്പിച്ചു.

     



  • Jul 22, 2025 11:03 IST

    വി എസിന് അന്തിമോപചാരം അര്‍പ്പിച്ച് കെകെ ശൈലജ

    'കേരളത്തിന്റെ ആഭിമാനമായിരുന്നു വിഎസ്. അദ്ദേഹത്തിന്റെ വിയോഗം കേരള സമൂഹത്തെ സംബന്ധിച്ച് വലിയ നഷ്ടമാണെന്നും കെകെ ശൈലജ.

     



  • Jul 22, 2025 10:44 IST

    വി എസിന് അന്തിമോപചാരം അര്‍പ്പിച്ച് വ്യവസായിയായ എംഎ യൂസഫലി.

    സംസ്ഥാനത്തിനു വേണ്ടി വളരെയധികം പ്രയത്‌നിച്ച മുഖ്യമന്ത്രിയായിരുന്നു വി.എസ്.അച്യുതാനന്ദന്‍.നോര്‍ക്ക റൂട്ട്‌സിന്റെ ചെയര്‍മാന്‍ ആയിരിക്കുന്ന സമയത്ത് പ്രവാസികളുടെ ഏതു കാര്യം വന്നാലും ഉടനടി തീരുമാനമെടുത്തിരുന്നെന്നും യൂസഫലി അനുസമരിച്ചു.



  • Jul 22, 2025 10:25 IST

    ഗവര്‍ണര്‍ അന്തിമോപചാരം അര്‍പ്പിച്ചു

    അന്തരിച്ച മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാന്ദന് അന്തിമോപചാരം അര്‍പ്പിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ 

     



  • Jul 22, 2025 09:45 IST

    സമര നായകന് നാടിന്റെ വിട ; ഒരു നോക്കുകാണാനെത്തുന്നത് ആയിരങ്ങള്‍ ,പൊതു ദര്‍ശനം ദര്‍ബാര്‍ ഹാളില്‍

    തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് വിട നല്‍കാന്‍ നാട്. തിരുവനന്തപുരത്തെ വസതിയില്‍ നിന്ന് വിഎസിന്റെ മൃതദേഹം സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളുമടക്കം ദര്‍ബാര്‍ ഹാളിലെത്തി. ഉച്ചയ്ക്ക് രണ്ട് മണി വരെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം തുടരും

    പ്രിയ നേതാവിനെ അവസാനമായി കാണാന്‍ തലസ്ഥാനത്തേക്ക് ജനം ഒഴുകുകയാണ്.വിഎസിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കളും എത്തുന്നുണ്ട്. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. ഇതിനിടയിലുള്ള വിവിധ കേന്ദ്രങ്ങളില്‍ പൊതു ദര്‍ശനം ഉണ്ടാകും. ഇന്ന് രാത്രി ഒമ്പത് മണിയോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ ഒമ്പത് മണി മുതല്‍ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും.ശേഷം 10 മണി മുതല്‍ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം ഉണ്ടാകും.
    .



  • Jul 22, 2025 00:37 IST

    അനുശോചിച്ച് ചലച്ചിത്രലോകം

    തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ചലച്ചിത്ര താരങ്ങള്‍. ജീവിതം തന്നെ സമരമാക്കിയ ജനനായകനാണ് വി എസ് എന്ന് നടന്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജീവിതം തന്നെ സമരമാക്കിയ ജനനായകന്‍, പ്രിയപ്പെട്ട സഖാവ് വി എസിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്‌നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസില്‍ അദ്ദേഹത്തിന് മരണമില്ല- മോഹന്‍ലാല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

    പ്രിയ സഖാവ് വി എസ് അച്യുതാനന്ദന് ആദരാഞ്ജലികള്‍ നേരുന്നതായി നടന്‍ മമ്മൂട്ടി കുറിച്ചു. മലയാളികളുടെ സ്വന്തം സമരനായകന്‍, സഖാവ് വി എസ് അച്യുതാനന്ദന് ആദരാഞ്ജലികള്‍ നേരുന്നതായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി കുറിച്ചു.

    വി എസ് അച്യുതാനന്ദന്റെ കാല്പാദത്തില്‍ ഒരു മുറിവിന്റെ ഇന്നും മായാത്ത പാടുള്ളതായി ഒരിക്കല്‍ വായിച്ചതോര്‍ക്കുന്നു. പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഓര്‍മയായ ബയണറ്റ് അടയാളം. ആ കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്. അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം എന്നുമൊരു പോരാളിയായിരുന്നതും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി എസിന്റെ നിലപാടുകള്‍ കാലത്തിന്റെ ആവശ്യകത കൂടിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി- മഞ്ജു വാര്യര്‍ അനുശോചനം അറിയിച്ചു.

    പൃഥ്വിരാജ്, ഇന്ദ്രജിത്ത്, അജു വര്‍ഗീസ്, നിവിന്‍ പോളി, ടൊവിനോ തോമസ്, ബേസില്‍, ആസിഫ് അലി, നിഖില വിമല്‍, ആഷിഖ് അബു, റിമ കല്ലിങ്കല്‍, ഷാജി കൈലാസ് തുടങ്ങിയവരും വി എസിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. 

     



  • Jul 22, 2025 00:27 IST

    ഒരേയൊരു വിഎസ്, വേദനയും ചോരയും കിനിഞ്ഞ പോരാട്ടങ്ങള്‍ ഇവിടെ നിലനില്‍ക്കും: അപ്പാനി ശരത്ത്

    മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് നടന്‍ അപ്പാനി ശരത്ത് കുറിച്ച വാക്കുകള്‍ ശ്രദ്ധനേടുന്നു. വിട പറയുന്നത് ശരീരം മാത്രമാണെന്നും വിഎസ് ഉയര്‍ത്തിപ്പിടിച്ച വ്യക്തതയുള്ള ആശയങ്ങള്‍ ഇവിടെ ഉണ്ടാകുമെന്നും കാറ്റിനും കാലത്തിനും മായ്ക്കാനാകാതെ വേദനയും ചോരയും കിനിഞ്ഞ പോരാട്ടങ്ങള്‍ നിലനില്‍ക്കുമെന്നും അപ്പാനി ശരത് കുറിക്കുന്നു. വിഎസിനൊപ്പം വേദി പങ്കിട്ടതിന്റെ ഫോട്ടോയും നടന്‍ പങ്കുവച്ചിട്ടുണ്ട്.

    'ഒരാള്‍ ജീവിച്ചു മരിച്ച കാലത്തിനുമപ്പുറം പൊതുസമൂഹത്തില്‍ ഓര്‍ക്കപ്പെടണമെങ്കില്‍ അയ്യാള്‍ ഉണ്ടാക്കിയ ഓര്‍മ്മകളും ഭാഗമായ ചരിത്രങ്ങളും അത്രയേറെ ആ സമൂഹത്തെ സ്വാധീനിച്ചിരിക്കണം.. എന്തിനും കുറ്റം പറയുന്ന മലയാളികള്‍ 'കണ്ണേ കരളേ' എന്ന് കളങ്കമില്ലാതെ വിളിച്ച് നെഞ്ചോട് ചേര്‍ക്കണമെങ്കില്‍ അത്രത്തോളം ആ ജനത അദ്ദേഹത്തെ സ്‌നേഹിച്ചിരിക്കണം..ബഹുമാനിച്ചിരിക്കണം.. ഉറപ്പാണ് വിട പറയുന്നത് ശരീരം മാത്രമാണ്.. നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തതയുള്ള ആശയങ്ങളുണ്ടാകും ഇവിടെ.. വേദനയും ചോരയും കിനിഞ്ഞ പോരാട്ടങ്ങള്‍ നിലനില്‍ക്കുമിവിടെ. കാറ്റിനും കാലത്തിനും മായ്ക്കാനാകാതെ..കാരണം ഇത് വി.സ് ആണ്.. പുന്നപ്ര വയലാറിലെ മൂര്‍ച്ചയുള്ള വാരിക്കുന്തം..അതിനെക്കാള്‍ മൂര്‍ച്ചയുള്ള നിലപാടിന്റെ നേരര്‍ത്ഥം..എന്റെ മകന്‍ ആരോപിതന്‍ ആണെങ്കില്‍ അവനെ പറ്റിയും അന്വേഷിക്കണം എന്ന് പറയുന്ന ചങ്കൂറ്റം..അരിവാള്‍ മാത്രം തപ്പി വോട്ടിങ്‌മെഷീനില്‍ കുത്തുന്ന എന്റെ അടക്കമുള്ള അമ്മമാരുടെ അച്ചുമാമ്മ..ഒരു ജനതയുടെ ഒരേ ഒരു VS.ലാല്‍ സലാം സഖാവേ... സമരങ്ങളില്ലാതെ ഉറങ്ങുക..ഇനി വിശ്രമം', എന്നായിരുന്നു അപ്പാനി ശരത്തിന്റെ വാക്കുകള്‍.

     



  • Jul 21, 2025 23:50 IST

    വി എസ്സിന്റെ ഭൗതികദേഹം മകന്റെ വീട്ടില്‍

    തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഭൗതികദേഹം എകെജി പഠനഗവേഷണ കേന്ദ്രത്തിലെ പൊതുദര്‍ശനത്തിന് ശേഷം ബാര്‍ട്ടന്‍ ഹില്ലിലെ വേലിക്കകത്തെ മകന്റഎ വസതിയിലെത്തിച്ചു.                                       

    നാളെ രാവിലെ ഒന്‍പതിന് ദര്‍ബാര്‍ ഹാളിലേക്ക് പൊതുദര്‍ശനത്തിനായി എത്തിക്കും. ഉച്ചയോടെ ദേശീയപാത 66 വഴി ആലപ്പുഴയിലേക്ക് വിഎസിന്റെ ഭൗതികദേഹം കൊണ്ടുപോകും. നാളെ രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ 9 വരെ ആലപ്പുഴയിലെ വീട്ടില്‍ പൊതുദര്‍ശനം തുടരും. തുടര്‍ന്ന് 11 മണി വരെ സിപിഎം കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനായി എത്തിക്കും. മൂന്നുമണി വരെ ബീച്ചിനു സമീപത്തെ മൈതാനത്തും പൊതുദര്‍ശനം ഉണ്ടാകും. വൈകീട്ടോടെ ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും.



  • Jul 21, 2025 23:16 IST

    വിഎസ് അച്യുതാനന്ദന് കേന്ദ്ര സര്‍ക്കാരും ആദരം അര്‍പ്പിക്കും

    വിഎസ് അച്യുതാനന്ദന് കേന്ദ്ര സര്‍ക്കാരും ആദരം അര്‍പ്പിക്കും, സംസ്‌കാര ചടങ്ങുകളില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ പ്രത്യേക പ്രതിനിധിയെ അയക്കും

    വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ സംസ്ഥാനത്ത് പൊതു അവധിയായിരിക്കും. ബാങ്കുകളും പ്രവര്‍ത്തിക്കില്ല.



  • Jul 21, 2025 22:52 IST

    'പരിസ്ഥിതി പ്രശ്‌നങ്ങളില്‍ പോരാടിയ പോരാളി' മല്ലികാര്‍ജുന്‍ ഖാര്‍ഗെ

    ''പതിറ്റാണ്ടുകളായി പൊതുജീവിതത്തില്‍ സജീവമായിരുന്ന മുന്‍ കേരള മുഖ്യമന്ത്രി സഖാവ് വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തില്‍ എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, തന്റെ തത്വങ്ങളോടുള്ള അദ്ദേഹത്തിന്റെ ഉറച്ച പ്രതിബദ്ധത, ജനാധിപത്യം, പൊതുജനക്ഷേമം, പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവയ്ക്കായി പോരാടിയ ഒരു പോരാളി എന്ന നിലയില്‍ അദ്ദേഹത്തിന് ആദരവ് നേടിക്കൊടുത്തു. എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും, സുഹൃത്തുക്കളോടും, സഹ സഖാക്കളോടും ഒപ്പമുണ്ട്.''



  • Jul 21, 2025 22:51 IST

    അനുശോചിച്ച് പ്രിയങ്കാ ഗാന്ധി

    ''കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ കുടുംബത്തിനും അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനവും സ്പര്‍ശിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം. കേരളത്തിനും രാഷ്ട്രത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വരും വര്‍ഷങ്ങളില്‍ ബഹുമാനിക്കപ്പെടുകയും ഓര്‍മ്മിക്കപ്പെടുകയും ചെയ്യും.''



  • Jul 21, 2025 18:38 IST

    സംസ്ഥാനത്ത് നാളെ അവധി: മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം

    തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് നാളെ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍ക്കും സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ചൊവ്വ മുതല്‍ സംസ്ഥാനമൊട്ടാകെ മൂന്ന് ദിവസം ഔദ്യോഗികമായി ദുഃഖാചരണം നടത്തും.

    സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റി

    നാളെ നടത്താനിരുന്ന കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് 26ലേക്ക് മാറ്റി.

     



  • Jul 21, 2025 18:22 IST

    അനുശോചിച്ച് നേതാക്കള്‍


    കമ്യൂണിസ്റ്റ് പാര്‍ടിക്ക് തീരാനഷ്ടം: എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍

    വി എസിന്റെ ജീവിതത്തില്‍ നിന്ന് കേരളത്തിന്റെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും നയിക്കുന്നതിനും പാര്‍ടിയുടെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും രൂപീകരണത്തിനും സഖാവ് വി എസിന്റെ പങ്ക് അതുല്യമാണ്. വി എസിന്റെ വേര്‍പാട് കമ്യൂണിസ്റ്റ് പാര്‍ടിക്ക് തീരാനഷ്ടമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി വി എസിന്റെ വിയോ?ഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു.

    സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് വി എസ് എപ്പോഴും പ്രവര്‍ത്തിച്ചത്: കെ രാധാകൃഷ്ണന്‍ എംപി

    സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് വി എസ് എന്ന നേതാവ് എപ്പോഴും പ്രവര്‍ത്തിച്ചത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന സാമൂഹ്യസാഹചര്യങ്ങളെ മാറ്റിയെടുക്കാനും അത് സമൂഹത്തിന് ?ഗുണകരമാക്കി മാറ്റാനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. തീര്‍ച്ചയായും നമ്മുടെ സമൂഹത്തിന് മാതൃകാപരമായ സംഭാവനകള്‍ നല്‍കിയാണ് അദ്ദേഹം വിട പറഞ്ഞത്.

    കേരളത്തില്‍ കര്‍ഷകത്തൊഴിലാളികളെ അവകാശബോധമുള്ളവരാക്കുന്നതില്‍ വലിയ പങ്ക് അദ്ദേഹത്തിനുണ്ട്. ആ പ്രവര്‍ത്തനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടുന്നതാണ്.

    2001 മുതലാണ് അദ്ദേഹവുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്. അപ്പോഴെല്ലാം നിശ്ചയ?ദാര്‍ഢ്യമുള്ള ഒരു നേതാവിനെയാണ് കാണാന്‍ കഴിഞ്ഞത്.

    കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനശിലയിടുന്നതില്‍ അതുല്യ സംഭാവന നല്‍കിയ വ്യക്തി: കെ കെ ശൈലജ

    കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനശിലയിടുന്നതില്‍ അതുല്യ സംഭാവന നല്‍കിയ വ്യക്തിയാണ് വി എസ്. കേരളത്തിന്റെ പ്രിയപുത്രന്‍, വിപ്ലവപ്രസ്ഥാനത്തിന്റെ ഉജ്വല നേതാവ് സഖാവ് വി എസ് വിടപറഞ്ഞു. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിലും മുഖ്യമന്ത്രിയെന്ന നിലയില്‍ കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനശിലയിടുന്നതിലും അതുല്യമായ സംഭാവന നല്‍കിയ വ്യക്തിയാണ് സഖാവ് വി എസ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നതാണ് സഖാവിന്റെ ജീവിതം. വിഎസിന്റെ വേര്‍പാട് സമര കേരളത്തിന് നികത്താന്‍ കഴിയാത്ത വിടവാണ്. സഖാവ് വി എസിന് ആദരാഞ്ജലികള്‍

    ഉജ്ജ്വലനായ ജന നേതാവ്: എം ബി രാജേഷ്

    ഉജ്ജ്വലനായ ജന നേതാവിനെയാണ് നഷ്ടപ്പെട്ടത്. സിപിഐ എമ്മിന്റെ രൂപീകരണത്തിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് വി എസ്. ഒരു ചരിത്രം കൂടിയാണ് ഇന്ന് അവസാനിക്കുന്നത്. ഭരണാധികാരി എന്ന നിലയിലും പാര്‍ടി സംസ്ഥാന സെക്രട്ടറി എന്ന നിലയിലും എല്‍ഡിഎഫ് കണ്‍വീനറായും മികച്ച പ്രവര്‍ത്തനം നടത്തിയ ബഹുമുഖ പ്രതിഭയായിരുന്നു വി എസ്. വി എസിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയായാണ് കരുതുന്നത്.

    അധ്വാനിക്കുന്ന ജനതയുടെയാകെ വികാര വായ്പ്: ആര്‍ ബിന്ദു

    മണ്ണിലധ്വാനിക്കുന്ന ജനതയുടെയാകെ വികാരവായ്പായിരുന്ന പോരാളിയാണ് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നതെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനും മാനവവിമോചന പോരാട്ടത്തിന്റെ പാതയിലുള്ള ഏവര്‍ക്കും കണ്ണും കരളുമായി പതിറ്റാണ്ടുകള്‍ നിലകൊണ്ട വിപ്ലവസൂര്യനാണ് അണഞ്ഞിരിക്കുന്നത് - മന്ത്രി പറഞ്ഞു.

    പുഴുക്കള്‍ക്ക് തുല്യമായി ജീവിതം നയിക്കേണ്ടി വന്നവരായിരുന്നു കേരളത്തിലെ അധ്വാനവര്‍ഗ ജനത. അവര്‍ ആത്മാഭിമാനത്തിന്റെ ചെങ്കൊടി നെഞ്ചിലേറ്റി നടത്തിയ പോരാട്ടത്തിലാണ് തുല്യതയുടെയും സമഭാവനയുടെയും ഇടങ്ങള്‍ തുറന്നുകിട്ടിയത്. ആ പോരാട്ടചരിത്രത്തിലെ സുവര്‍ണ്ണ നാമധേയമായിരുന്നു സഖാവ് വി എസ്.

    കേരളത്തെ ചുവപ്പിച്ച ചരിത്ര പോര്‍മുഖങ്ങളിലെ ഉജ്ജ്വലനായകനെന്ന നിലയില്‍ സഖാവ് വി എസിന്റെ പേര് എന്നും ഈ മണ്ണില്‍ അനശ്വരമായിരിക്കും. പ്രിയസഖാവിന് റെഡ് സല്യൂട്ട്.

     



v s achuthanandan