വി എസിന്റെ രണ്ടാം ജന്മം

പൂഞ്ഞാറില്‍ ഒരു ബീഡിത്തൊഴിലാളിയുടെ വീട്ടില്‍ കഴിയുമ്പോഴാണ് വി.എസ്. പൊലീസിന്റെ പിടിയിലാവുന്നത്. പിടിച്ചവര്‍ക്ക് അത് പുന്നപ്ര വയലാര്‍ കേസിലെ പ്രതിയാണെന്ന് അറിയില്ലായിരുന്നു. കമ്മ്യൂണിസ്റ്റുകാരനായതിനാല്‍ മര്‍ദിച്ച് ഈരാറ്റുപേട്ട പൊലീസ് ഔട്ട്‌പോസ്റ്റിലും പിന്നീട് പാലാ സ്റ്റേഷനിലും കൊണ്ടുവന്നു.

author-image
Biju
New Update
v s4

ഇപ്പോഴത്തേത് അച്യുതാനന്ദന്റെ  രണ്ടാം ജ•മാണ്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍, ഒരു കള്ളന്റെ  കാരുണ്യത്തില്‍ കൈവന്ന ജീവിതം. അതുകൊണ്ടാവാം, പിന്നീടുള്ള കാലം എല്ലാത്തരം കള്ളത്തരങ്ങള്‍ക്കുമുള്ള പേടി സ്വപ്നമായി വി.എസ്. മാറിയത്. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യരുടെ അമേരിക്കന്‍മോഡല്‍ ഭരണത്തിനെതിരായി ആലപ്പുഴ ആലിശ്ശേരി മൈതാനത്ത് വമ്പിച്ച പൊതുയോഗം നടന്നു. എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ്, എന്‍.ശ്രീകണ്ഠന്‍ നായര്‍, ടി.കെ. ദിവാകരന്‍, വര്‍ഗ്ഗീസ് വൈദ്യന്‍, വി.എസ്.അച്യുതാനന്ദന്‍ എന്നിവരായിരുന്നു ആ യോഗത്തിലെ പ്രധാന പ്രസംഗകര്‍. അവര്‍ക്കെല്ലാം എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് നേതാക്കള്‍ക്ക് ഒളിവില്‍ പോകേണ്ടിവന്നു.

ആര്‍. സുഗതന്‍, വി.എ. സൈമണ്‍ എന്നിവരൊക്കെ ഇതിനകം ജയിലിലായിക്കഴിഞ്ഞിരുന്നു. 1946 സെപ്റ്റംബറായിരുന്നു കാലഘട്ടം.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെട്ടുവരികയായിരുന്ന കോട്ടയം ജില്ലയിലെ പൂഞ്ഞാറിലെ പ്രധാനപ്രവര്‍ത്തകര്‍ ജയിലിലായതോടെ അവിടെ പ്രവര്‍ത്തനം തടസപ്പെടുന്ന അവസ്ഥയുണ്ടായി. അതൊഴിവാക്കാന്‍ അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന കെ.വി. പത്രോസ് ,അച്യുതാനന്ദനോട് പൂഞ്ഞാറില്‍ പോയി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അറസ്റ്റ് വാറന്റ് നിലവിലുള്ളതിനാല്‍ വി.എസിന് ആലപ്പുഴയില്‍ പരസ്യമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയായതിനാല്‍ അദ്ദേഹം നേരെ പൂഞ്ഞാറിലേക്കു പോയി. മ•ഥന്‍, രാജു, ജോസഫ് എന്നിങ്ങനെ പല പേരുകളിലായിരുന്നു അവിടെ പ്രവര്‍ത്തിച്ചത്. അവിടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പാര്‍ട്ടി പുനഃസംഘടന പൂര്‍ത്തിയാക്കിയ വി.എസ്. ചെന്നുചാടിയത് പുന്നപ്രവയലാര്‍ സമരത്തിന്റെ  തീച്ചൂളയിലേക്ക്. പുന്നപ്രയിലെ പൊലീസ് ക്യാമ്പിലേക്കുള്ള ആയിരത്തിലേറെ തൊഴിലാളികളുടെ പ്രകടനം ഉദ്ഘാടനം ചെയ്തശേഷം പാര്‍ട്ടി നിര്‍ദേശപ്രകാരം വി.എസ്. ചെത്തുതൊഴിലാളി യൂണിയന്‍ സെക്രട്ടറി ഒളോത്ര കൃഷ്ണന്‍കുഞ്ഞിന്റെ  സഹോദരി ഭവാനിഅമ്മയുടെ പൂക്കൈത ആറിനരികിലുള്ള കരിമ്പാവുവളവിലുള്ള വീട്ടിലെത്തി. പ്രകടനം പൊലീസ് സംഘത്തിന്റെ  ക്യാമ്പിനടുത്തെത്തിയപ്പോഴേക്കും ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ നാടാര്‍ തൊഴിലാളികള്‍ക്കുനേരെ വെടിവയ്ക്കാന്‍ ഉത്തരവിട്ടു. തൊഴിലാളികള്‍ നിലത്തുകിടന്ന് മുന്നോട്ടിഴഞ്ഞ് വാരിക്കുന്തവും മറ്റുമായി പൊലീസിനെ നേരിട്ടു.

അമ്പതോളം തൊഴിലാളികള്‍ വെടിയേറ്റുമരിച്ചു. തെങ്ങുകയറ്റത്തൊഴിലാളി ശങ്കരന്‍, വേലായുധന്‍ നാടാരുടെ തല വെട്ടിമാറ്റി. എസ്.ഐ ഉള്‍പ്പെടെ പത്തോളം പൊലീസുകാരും മരിച്ചു. കുറേ തോക്കുകളും തൊഴിലാളികള്‍ പൊലീസില്‍നിന്ന് പിടിച്ചെടുത്തു. അതില്‍ രണ്ട് തോക്ക് വി.എസ്. ഇരുന്നിടത്തും തൊഴിലാളികള്‍ കൊണ്ടുവന്നു.അവ പൂക്കൈതയാറ്റിലിടാന്‍ ഞാന്‍ നിര്‍ദേശിച്ചു. പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ച് വീണ്ടും പൂഞ്ഞാറിലേക്ക് ഒളിവില്‍ പോയി.'- വി.എസിന്റെ  വാക്കുകള്‍.

കൊടിയ മര്‍ദ്ദനത്തിന്റെ ഓര്‍മ്മ

പൂഞ്ഞാറില്‍ ഒരു ബീഡിത്തൊഴിലാളിയുടെ വീട്ടില്‍ കഴിയുമ്പോഴാണ് വി.എസ്. പൊലീസിന്റെ  പിടിയിലാവുന്നത്. പിടിച്ചവര്‍ക്ക് അത് പുന്നപ്ര വയലാര്‍ കേസിലെ പ്രതിയാണെന്ന് അറിയില്ലായിരുന്നു. കമ്മ്യൂണിസ്റ്റുകാരനായതിനാല്‍ മര്‍ദിച്ച് ഈരാറ്റുപേട്ട പൊലീസ് ഔട്ട്‌പോസ്റ്റിലും പിന്നീട് പാലാ സ്റ്റേഷനിലും കൊണ്ടുവന്നു. എസ്.പി. വൈദ്യനാഥയ്യരുടെ വിശ്വസ്തനായ സിഐഡി വാസുപിള്ളയാണ് പിടിയിലായതു വി.എസ്. ആണെന്നു തിരിച്ചറിഞ്ഞത്. അതോടെ കടുത്ത മര്‍ദനം അഴിച്ചുവിട്ടു. ഇന്‍സ്‌പെക്ടരും പത്തോളം പൊലീസുകാരും കൊല്ലപ്പെട്ട കേസിലെ പ്രതിയെ കിട്ടിയതോടെ ക്രൂരമായ പീഡനമാണ് അനുഭവിക്കേണ്ടിവന്നത്.

ലോക്കപ്പിന്റെ  അഴികള്‍ക്കിടയിലൂടെ കാല് പുറത്തേക്കിട്ടശേഷം രണ്ട് ലാത്തികള്‍ മുകളിലും താഴെയുമായി വച്ചുകെട്ടി. ലോക്കപ്പിന് പുറത്തുനിന്ന് പൊലീസുകാര്‍ ലാത്തി ഉപയോഗിച്ച് കാലിന്റെ  വെള്ളയില്‍ അടിക്കും. കുറേ അടികൊണ്ടതോടെ കാല് മരവിച്ചു. ഒളിവിലിരുന്ന വീട്ടില്‍നിന്ന് കിട്ടിയ പനയോലയില്‍ എഴുതിയിരുന്ന പേരുവിവരം ആവശ്യപ്പെട്ടും കഠിനമായി മര്‍ദിച്ചു. ഒരു പൊലീസുകാരന്‍ ഇതിനിടയില്‍ ഓടിവന്ന് തോക്കിന്റെ  ബയണറ്റ് കാലില്‍ കുത്തിയിറക്കി.  ലോക്കപ്പിലേക്ക് രക്തം തെറിച്ചു. അതോടെ ബോധരഹിതനായി 


കള്ളന്റെ  കാരുണ്യത്തില്‍ 
കൈവന്ന ജീവിതം

ഇതിനിടയില്‍ ഒരു ദിവസം, 'ഇടിയന്‍' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന നാരായണപിള്ള ലോക്കപ്പിലേക്ക് കയറി. പിന്നെ, ഇടിയോടിടിയാണ്. ബൂട്ടിട്ട് മുതുകില്‍ തൊഴിച്ചു. അവിടമാകെ ചുവന്നുവീര്‍ത്ത് രക്തം ചത്തുകിടന്നു. ഇടിയുടെ ആഘാതത്തില്‍ മൂത്രതടസം നേരിട്ടു. അന്ന് ലോക്കപ്പില്‍ കോലപ്പന്‍ എന്നൊരു കള്ളനുമുണ്ടായിരുന്നു. കോലപ്പന്‍ കൈയില്‍ കരുതിയിരുന്ന എണ്ണയിട്ട് വി.എസിനെ തിരുമ്മി.ഇതിനിടയില്‍ ബോധംകെട്ട വി.എസ്. മരിച്ചുപോയെന്നാണ് പൊലീസ് കരുതിയത്. ചത്തെങ്കില്‍ മൃതദേഹം കൊണ്ടുപോയി കാട്ടില്‍ കളയാനായിരുന്നു ഇടിയന്റെ  കല്പന. അതിന് കള്ളന്‍ കോലപ്പനെക്കൂടി കൂട്ടാനും നിര്‍ദേശിച്ചു. അതിനായി ജീപ്പില്‍ കയറ്റി കൊണ്ടുപോകുമ്പോഴാണ് കോലപ്പന് 'മൃതദേഹ'ത്തില്‍ നേരിയ തുടിപ്പുണ്ടോ എന്നു സംശയം തോന്നിയത്.

കോലപ്പന്‍ കരഞ്ഞു പറഞ്ഞതിനെ തുടര്‍ന്ന് പൊലീസുകാര്‍ വണ്ടി നേരെ പാലായിലെ ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇടിയേറ്റ് നുറുങ്ങിയ ആ ശരീരത്തില്‍ ജീവന്റെ  തുടിപ്പുകള്‍ ബാക്കിയുണ്ടെന്ന് ഡോക്റ്റര്‍മാര്‍ കണ്ടെത്തിയതോടെ വി.എസിന് പുനര്‍ജ•ം. വി.എസിനെ മര്‍ദിച്ചവരില്‍ ഒരാള്‍ക്ക് പിന്നീട് അദ്ദേഹത്തെ ആശ്രയിക്കേണ്ടിവന്നുവെന്നത് കാലത്തിന്റെ  മറ്റൊരു തമാശ. തന്നെ ഇടിച്ചുപിഴിഞ്ഞ കൃഷ്ണന്‍നായര്‍ എന്ന പൊലീസ് എസ്‌ഐയാണ് ജാള്യതയോടെയാണെങ്കിലും വി.എസിനെ തേടിയെത്തിയത്. അപ്പോഴേയ്ക്കും കേരളം പിറന്നു കഴിഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍ക്കാര്‍ അധികാരമേറ്റ കാലം. അന്ന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് വി.എസ്. പാര്‍ട്ടിയുടെ കോട്ടയം ജില്ലാ സെക്രട്ടറി സി.എസ്. ഗോപാലപിള്ളയുടെ കത്തുമായാണ് കൃഷ്ണന്‍ നായരുടെ വരവ്. സ്ഥാനക്കയറ്റത്തിന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ വി.എസ്. ശുപാര്‍ശ ചെയ്യണമെന്നതായിരുന്നു ആവശ്യം.വി.എസ് അത് ശരിയാക്കി കൊടുത്തു.

v s achuthanandan