/kalakaumudi/media/media_files/2025/07/21/v-s-5-2025-07-21-16-47-50.jpg)
ഒരു കാര്യം തീരുമാനിച്ചാല്‍ അതില്‍ ഒട്ടും വിട്ടുവീഴ്ചയില്ല. ഈ ചിട്ടതന്നെയായിരുന്നു വി.എസിന്റെ ആരോഗ്യരഹസ്യം. ചെറുപ്പത്തില്‍ നന്നായി പുകവലിക്കുമായിരുന്നു. ബീഡിയും സിഗരറ്റും ഇഷ്ടംപോലെ വലിക്കും. ചെയിന്‍ സ്‌മോക്കര്‍, ഒന്നില്‍നിന്ന് അടുത്തത് കൊളുത്തുന്ന രീതി. 1959ല്‍ ഒരു പനി വന്നു. അത് ആസ്ത്മയിലേക്ക് മാറി. ഡോ.കെ.എന്‍. പൈയാണ് പുകവലി ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചത്. 'പുകവലി ഒഴിവാക്കിക്കൂടേ' എന്ന് ഡോക്ടര്‍ ചോദിച്ചു. 'ഒഴിവാക്കാം' എന്ന് സമ്മതിച്ചു. ഡോക്ടര്‍ അത് തമാശയായാണെടുത്തത്. 'എപ്പോള്‍ മുതല്‍'എന്നായി ഡോക്ടറുടെ ചോദ്യം. 'ഇപ്പോള്‍ മുതല്‍ 'എന്ന് വി.എസിന്റെ മറുപടി. കാപ്പിയും ചായയും ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു ഡോ. പൈ അന്ന് നിര്‍ദേശിച്ചത്. അന്നുമുതല്‍ പുകവലി മാത്രമല്ല, ഈ 'രോഗി' പിന്നീട് ചായയും കാപ്പിയും ഉപയോഗിച്ചിട്ടേയില്ല!.