പ്രകൃതിചൂഷണത്തെയും വികസനത്തെയും മാര്‍ക്‌സിയന്‍ നിലപാടില്‍ സമീപിച്ചു

വി.എസ്. പ്രകൃതിസംരക്ഷണത്തെയും പരിസ്ഥിതിപ്രശ്‌നങ്ങളെയും സാമൂഹികനീതിയുമായി ചേര്‍ത്ത് കണ്ടു. പരിസ്ഥിതിയിലുണ്ടാകുന്ന ഏതൊരു നാശവും താഴെയുള്ള ജനവിഭാഗങ്ങള്‍ക്കാണ് ഏറ്റവുമധികം ബാധിക്കുന്നതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു

author-image
Biju
New Update
v s 7

വി.എസ്. പരിസ്ഥിതിസംരക്ഷണത്തെ മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടിലാണ് സമീപിച്ചത്. അതായത് തുല്യമായ വിതരണത്തിന്റെയും പുനരുപയോഗത്തിന്റെയും അടിസ്ഥാനത്തിലുള്ള സമീപനം. പ്രകൃതിചൂഷണത്തെയും വികസനത്തെയും മാര്‍ക്‌സിയന്‍ നിലപാടില്‍ സമീപിച്ചു. ശാസ്ത്രീയമല്ലാത്ത വ്യാവസായികവികസനം, മൂലധനവിപുലീകരണം, കാര്‍ഷികഭൂമിയുടെ വ്യാപ്തികൂട്ടല്‍ എന്നിവ പ്രകൃതിയുടെ വിനാശം ഉണ്ടാക്കുന്നുെവന്നതാണ് വി.എസിന്റെ പരിസ്ഥിതിസംരക്ഷണത്തോടുള്ള നിലപാട്.


വി.എസ്. പ്രകൃതിസംരക്ഷണത്തെയും പരിസ്ഥിതിപ്രശ്‌നങ്ങളെയും സാമൂഹികനീതിയുമായി ചേര്‍ത്ത് കണ്ടു. പരിസ്ഥിതിയിലുണ്ടാകുന്ന ഏതൊരു നാശവും താഴെയുള്ള ജനവിഭാഗങ്ങള്‍ക്കാണ് ഏറ്റവുമധികം ബാധിക്കുന്നതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംവേണ്ടി

സ്ത്രീകളുടെയും കുട്ടികളുടെയും ഇരകളാക്കപ്പെടുന്നവരുടെയും സംരക്ഷണത്തിനുവേണ്ടി നിലപാടെടുക്കുന്നതും അവരുടെ സമരഭൂമികളില്‍ അവരോടൊപ്പം ചേരുന്നതും രാഷ്ട്രീയപ്രവര്‍ത്തനമായിത്തന്നെയാണ് വി.എസ്. കണ്ടത്. സൂര്യനെല്ലി കേസടക്കം ഇത്തരത്തിലുള്ള എല്ലാ സമരവഴിത്താരകളിലും വി.എസിന്റെ സാന്നിധ്യം നമുക്ക് കാണാന്‍ സാധിക്കും. വി.എസിന്റെ ജനസമ്മതി വര്‍ധിക്കാന്‍ ഇതും കാരണമായി പ്രത്യേകിച്ച് സ്ത്രീകളുടെ ഇടയില്‍. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍, ഭരണകൂടഭീകരതയ്ക്ക് ഇരയാക്കപ്പെട്ടവര്‍ എന്നിവര്‍ക്കൊക്കെ ഒപ്പം വി.എസ്. നിന്നു.

v s achuthanandan