ഒന്നിനേയും കൂസാത്ത, ആരെയും ഭയക്കാതെ

പിണറായി വിജയനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്ന വേളയില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വി.എസിനെ കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോ എന്നു വിശേഷിപ്പിക്കുകയുണ്ടായി.

author-image
Biju
New Update
v s 9

ഉന്നത വിദ്യാഭ്യാസത്തിന്റെ ആനുകൂല്യം ലഭിച്ചിട്ടില്ലാത്ത താഴെത്തട്ടിലുള്ളവരും തൊഴിലാളികളും ആയ ഒട്ടേറെ പേരെ നേതൃതലത്തിലേക്ക് ഉയരാന്‍ സഹായിച്ചത് വിപ്ലവാഭിമുഖ്യവും കൊളോണിയല്‍ ഭരണത്തിനെതിരായ പോരാട്ടവുമാണ്. കാമരാജ് നാടാര്‍, ഗ്യാനി സെയില്‍ സിങ് തുടങ്ങിയവര്‍ ആദര്‍ശത്തോടുള്ള അചഞ്ചലമായ കൂറും മൂല്യങ്ങളോടുമുള്ള അടങ്ങാത്ത ആത്മാര്‍ത്ഥതയും അടിത്തറയാക്കി ഉന്നതപദവികളില്‍ എത്തിയത് നാം കണ്ടു. ഇന്ത്യയില്‍ ഇക്കാലത്തും ഇത്തരത്തിലുള്ള ഒട്ടേറെ നേതാക്കളുണ്ട്.  ഇത്തരത്തിലുള്ള അന്യാദൃശനായ ഒരു നേതാവ് നമുക്കുണ്ടെങ്കില്‍ അത് വി എസ്സാണ്. വിപ്ലവത്തോടുള്ള സമര്‍പ്പണത്തിലൂടെയും തുടര്‍ച്ചയായുള്ള ക്രിയാത്മകപ്രവര്‍ത്തനങ്ങളിലൂടെയും കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലും സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലും വിരാജിച്ച വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന ജനങ്ങളുടെ വി.എസ്.സാമ്പത്തികമായും സാമൂഹ്യമായും ഉന്നതമായ കുടുംബങ്ങളില്‍ ജനിച്ച് വളര്‍ന്ന് വലിയ പദവികളിലെത്തിയ നേതാക്കളുമുണ്ട്. 

ബ്രിട്ടനിലെ പ്രശസ്തമായ സ്ഥാപനങ്ങളില്‍നിന്നുള്ള വിദ്യാഭ്യാസം പ്രയോജനപ്പെടുത്തി, സ്വാതന്ത്ര്യ സമരത്തിലൂടെ കടന്നുവന്ന പ്രധാനമന്ത്രിയായി തുടര്‍ന്ന് പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്റുവിനെപ്പോലുള്ളവര്‍. മരണം വരെ, ഒന്നരപ്പതിറ്റാണ്ടിലേറെക്കാലം നെഹ്റു പ്രധാനമന്ത്രിയുടെ പദവിയിലുണ്ടായിരുന്നു.  വര്‍ഷങ്ങള്‍ക്കു ശേഷം, പിണറായി വിജയനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്ന വേളയില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വി.എസിനെ കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോ എന്നു വിശേഷിപ്പിക്കുകയുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പുപ്രചാരണം വിജയകരമായി പൂര്‍ത്തിയാക്കിയ വി.എസ്സിനെ സംബന്ധിച്ചിടത്തോളം ഈ വിശേഷണം വളരെ ചെറിയ പ്രോത്സാഹനമായിരുന്നു. സ്റ്റാലിനിസ്റ്റ് എന്നിടത്തുനിന്ന് ഫിദല്‍ കാസ്‌ട്രോയിലേക്കു ചുരുക്കിയത് ശരിക്കുമൊരു അഭിനന്ദനമാണെന്ന് കരുതാനാവില്ലെന്ന് പലരും വിലയിരുത്തുകയും ചെയ്തു. വി.എസ്. പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടുപോയപ്പോഴെല്ലാം സഹായഹസ്തം നീട്ടിയിരുന്ന യെച്ചൂരിയില്‍ നിന്നാണ് ഈ വിശേഷണം വന്നതെന്നോര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.

v s achuthanandan